18:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് വാണീടും കാലം
മനുഷ്യനെങ്ങുമെ മുഷിഞ്ഞ കാലം
ആരെയും കാണാൻപറ്റില്ലെന്ന ദുഃഖമില്ല
എല്ലാവരുമൊരുമിച്ച് വീട്ടിൽ തന്നെ
നാട്ടിൽ പണിയില്ല കൈയിൽ പണവുമില്ല
മൊത്തത്തിലാകെ കഷ്ടത്തിലായി.
റോട്ടിൽ ബഹളമില്ല അപകടവുമില്ല
ചടങ്ങുകൾക്കുപ്പോലും ആഡംബരമില്ല
ബേക്കറി സാധനങ്ങൾ മാത്രം കഴിക്കുന്ന ചങ്ങാതികൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കൊറോണയിൽ നിന്ന് നമുക്ക് കരകയറാം