ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/ജീവനത്തിന്റെ മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവനത്തിന്റെ മുൻകരുതൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനത്തിന്റെ മുൻകരുതൽ

ഭൂമി സൗയുഥത്തിലെ ഒരു അംഗമാണ് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത് മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയും ജീവൻ നിലനിൽക്കാൻ കാരണമായത് . മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത് പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെയും അതുൾ കൊള്ളാതെയും നമുക്ക് ജീവിക്കുവാൻ കഴിയുകയില്ല .എന്നാൽ ഇന്ന് മനുഷ്യൻ പരിസ്ഥിതിക്കു ഹാനികരമായ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത് നിരവധി രൂപത്തിലുള്ള മലിനീകരണമാണ് ആദ്യത്തേത് .പ്രകൃതി മലിനീകരണം അന്തരീക്ഷ മലിനീകരണം ,ശബ്ദ മലിനീകരണം ,ജലമലിനീകരണം ഈ മലിനീകരണമെല്ലാം പരിസ്ഥിതിയെ ബാധിക്കുന്നതാണ്.

പ്ലാസ്റ്റിക്ക് പോലുള്ള ഖരപദാർത്ഥങ്ങളും മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ മണ്ണിൻ്റെ ജൈവഘടനയെത്തനെ ശക്തമായ മാറ്റം വരുത്തുവാൻ പ്ലാസ്റ്റിക്കിന് കഴിയും .പ്ലാസ്റ്റിക്കിന് ജലത്തിന്റേ ഓക്സിജന്റെ അളവിനെ നശിപ്പിക്കുവാൻ കഴിയും. വൻ വ്യവസായശാലകൾ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പെട്രോളിയം ഉല്പന്നങ്ങൾ കത്തുമ്പോൾ ഉയരുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ താപനിലക്ക് മാറ്റം വരുത്തുന്നു ഭൂമിക്കു ശാപമാകുന്ന ഈ വാതകങ്ങൾ ഓസോൺ പാളിക്കു തകരാറുണ്ടാക്കുന്നു വിള്ളൽ വീണാൽ അൾട്രാവയലറ്റ് രശമികൾ ഭൂമിയിലേക്ക് കടന്നുവരും സസ്യങ്ങൾ നശിക്കുകയും മറ്റനേകം ബുദ്ധിമുട്ടുകൾ മാനവരാശിക്കുണ്ടാകും .ശുദ്ധജലം ജീവിതത്തിന് അനിവാര്യമാണ്. ഇന്ന് ഭൂമിയിൽ കുറഞ്ഞു കൊണ്ടിരിക്കുന്നതും ശുദ്ധജലമാണ് .ലോഹങ്ങൾ, എണ്ണകൾ, ക്ലോറിൻ എന്നിവ ജലത്തെ നിത്യേന നശിപ്പിക്കുന്നു .ഭൂഗർഭജലത്തിന്റെ അവസ്ഥയും മറ്റൊന്നുമല്ല. നദികൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. ഇന്ന് നദികളും മലിനമായികൊണ്ടിരിക്കുന്നു കൃഷിയിടങ്ങളിൽ ചേർക്കുന്ന രാസവളങ്ങളും പ്രകൃതിക്ക് ഭീഷണിയാണ് .ഇത് മണ്ണിൻ്റെയും ജലത്തിന്റെയും പാരസ്പര്യത്തെ തകർക്കുന്നു. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക്കു മാറ്റം വരുത്തും.പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷമാണിത് .കൃഷിക്ക് ജൈവവളങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകുകയുള്ളു.നമ്മൾ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തുകളിൽ ഒന്നാണ് വനനശീകരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതും പ്രകൃതിക്ക് സംരക്ഷണ കവചമായി നിൽക്കുന്നതും ഹരിതവനങ്ങളാണ് .വനം നശിക്കുമ്പോൾ പരിസ്ഥിതിക്ക് മാറ്റം വരും.ജീവികളുടെ ആവാസ വ്യവസ്ഥതതകരും .ഋതുക്കൾ മാറും സമയത്ത് മഴ പെയ്യാതാകും വേനൽ കടുത്തതാവും .മരമില്ലെങ്കിൽ മണ്ണൊലിപ്പ് തടയാനാവില്ലാ .അതുകൊണ്ട് വനനശീകരണം തടയേണ്ടതാണ് .പരിസ്ഥിതിയെ സംരക്ഷിക്കുവാൻ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക , കൃഷിയിടങ്ങളിൽ രാസവളങ്ങളുടേയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കുക, ജൈവവളം ഉപയോഗിക്കുക, വാതക ഇന്ധനങ്ങൾ അധികമാക്കുക, നീർത്തടങ്ങൾ സംരക്ഷിക്കുക മേൽമണ്ണ്' യന്ത്രങ്ങൾ കൊണ്ട് ഇളക്കാതിരിക്കുക ' തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാൻ കഴിയു

ശുചിത്വത്തിൽ ഇന്ന് ഏറ്റവും പ്രസക്തമായത് പരിസര ശുചീകരണമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും പരിസര ശുചീകരണമാണ് നമ്മുടെ പരിസരം ശുചിയല്ലെങ്കിൽ രോഗങ്ങൾ വരുവാൻ വളരെ എളുപ്പമാണ് .സമൂഹത്തിൽ രോഗം പടർന്നു പിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവും വലിയ ധനം .വൃത്തിഹീനമായ സ്ഥലങ്ങളിലാണ് കൊതുകുകൾ ഉണ്ടാകുന്നത്. കൊതുകിൽ കൂടി മനുഷ്യരിലേക്ക് രോഗം എത്തുന്നു .നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഏറ്റവും നന്നായി ശുചിത്വം പാലിക്കേണ്ടതുമാണ് അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം ,ആഹാരം വഴി പകരുന്ന രോഗങ്ങൾ ഇല്ലാതാക്കാം പൊതു വഴികളിൽ ചുമച്ചുതുപ്പുക , ചപ്പുച്ചവറുകൾ വലിച്ചെറിയുക ,അറവുശാലകളിലെ അവശിഷ്ടങ്ങൾ റോഡരികിലും പുഴകളില്ലും വലിച്ചെറിയുക ,പൊതു സ്ഥലത്ത് പുക വലിക്കുക തുടങ്ങിയ പലതും ഒഴിവാക്കേണ്ടതാണ് ശുചീകരണം മറ്റുളളവരെ കാണിക്കുവാനുള്ള ഒരു പ്രദർശനാവസ്ഥയല്ല, സ്വയം ചെയ്യേണ്ടതും ഇച്ചാശക്തിയോടെ ചെയ്തു തീർക്കേണ്ടതുമാണ് .ശുചിത്വം നമ്മുടെ ജീവിതത്തിലെ അടിസ്ഥാന ഘടകമാണ്.

രോഗം വന്നതിന ശേഷമുള്ള പ്രതിരോധത്തെക്കാൾ നാം ചെയ്യേണ്ടത് രോഗം വരാതിരിക്കുവാനുള്ള പ്രതിരോധമാണ് നാം ചെയ്യേണ്ടത് .ഇതിൽ ഏറ്റവും പ്രധാനം വ്യക്തി ശുചീകരണവും പരിസര ശുചീകരണവും .ഇന്ന് ലോകത്തെ മുഴുവൻ നടുക്കിയിരിക്കുന്നത് ചൈനയിലെ വുഹാനിൽ നിന്നും സ്ഥീരീകരിച്ച കോവിഡ് 19വൈറസാണ് .വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നുമാണ് വൈറസ് കണ്ടെത്തിയത് .ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ഒരു വൈറസിന് മുന്നിൽ കീഴടങ്ങി കൊണ്ടിരിക്കുന്നു .അതിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം മാത്രം പിടിച്ചു നിൽക്കുന്നു. അതിന് പ്രധാന കാരണം രോഗം പടരാതിരിക്കുവാനുള്ള നാം ഒറ്റക്കെട്ടായി എടുത്ത പ്രതിരോധ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഏതു രോഗവും വരാതിരിക്കുവാനായി ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ് പ്രധാനം. പുറത്തു നിന്ന് നാം വരുമ്പോൾ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വ്യത്തിയായി കഴുകണം. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രവും വൃത്തിയുള്ളതായിരിക്കണം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം കൊതുകും മറ്റും വരാനുള്ള സാഹചര്യം നാം ഒഴിവാക്കണം അതിനായി നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കരുത് .മഴക്കാലമാകുമ്പോൾ ഡെങ്കിപനി, എലിപ്പനി മുതലായ രോഗം വരുവാൻ സാധ്യതയുണ്ട് അത് വരാതിരിക്കുവാൻ നാം നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതിനായിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം പൊതു സ്ഥലത്ത് തുപ്പാത്തിരിക്കുവാൻ നാം ശ്രദ്ധിക്കണം .തുമ്മുമ്പോഴും ,ചുമക്കുമ്പോഴും തുവാല കൊണ്ട് വായും മൂക്കും മൂടണം. നമ്മുടെ ശരീരം എന്നും കുളിച്ച് നാം ശുദ്ധിവരുത്തുന്നത് പോലെ പൊതുസ്ഥലങ്ങളും റോഡുകളും നാം ശൂചിയായി സൂക്ഷിക്കണം. ഇങ്ങനെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ചെയ്യുകയ്യാണെങ്കിൽ രോഗം വരുന്നത് ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.