ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം
ജീവനെ നശിപ്പിക്കാൻ, ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്. വർഗ്ഗമില്ല, വർണ്ണമില്ല, എല്ലാവരിലും അലിഞ്ഞു ഞാൻ. മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ വലഞ്ഞു, കണ്ണീരുകൾ ഏറെയായി!
ചൈനയിലെ വൂഹാനിലെൻ- ജനനം,അവിടെന്ന് പടർന്നു പന്തലിച്ചു ലോകം ചുറ്റിനടന്നു അവരെന്നെ വിളിച്ചു "മഹാമാരി" ...
പക്ഷെ, എന്നെകണ്ടവർ- ഭയന്നില്ല, എതിർത്തുനിന്നു. പതുക്കെ ഞാനകന്നു കണ്ണീരോടെ...
ആരുമെന്നെ മറക്കില്ല മറക്കാൻ കഴിയുകയുമില്ല. ഞാനെന്ന "കൊറോണ"യെ