സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മൂന്നാപ്പിളിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
മൂന്നാപ്പിളിന്റെ കഥ

,

മൂന്നാപ്പിളിന്റെ കഥ

ഒരിക്കൽ ഒരിടത്ത് ഭാര്യയും ഭർത്താവും മൂന്നു മക്കളും ഉണ്ടായിരുന്നു . അവർ സന്തോഷത്തോടെ ജീവിച്ചു .അങ്ങനെ ഇരിക്കെ തന്റെ ഭാര്യക്ക് ഒരു രോഗം പിടിച്ചു. അവൾ കിടപ്പിലായി. അവളെ നോക്കാൻ എപ്പോഴും കൂടെയുണ്ടായിരുന്നത് തന്റെ ഭർത്താവായ ജാഫറായിരുന്നു. പതിവുപോലെ അവളെ കുളിപ്പിക്കാനായി കൊണ്ടുപോയപ്പോൾ അവൾ അദ്ദേഹത്തോട് പറഞ്ഞു: "ഞാൻ മരിക്കുന്നതിനുമുമ്പ് എന്റെ ഒരു ആഗ്രഹം നിറവേറ്റി തരണം ". അദ്ദേഹം പറഞ്ഞു : "നിന്റെ ആഗ്രഹം എന്താണ് " "എനിക്ക് ഒരു ആപ്പിൾ തിന്നണം അതിന്റെ സ്വാദ് മരിക്കുന്നതിനുമുമ്പ് അറിയണം " "നിന്റെ എല്ലാ ആഗ്രഹവും ഞാൻ ഉറപ്പായിട്ടും സാധിച്ചുതരാം " അങ്ങനെ ജാഫർ നഗരത്തിൽ പോയി ആപ്പിൾ അന്വേഷിച്ചു നടന്നു .എന്നാൽ ഒന്നും കാണാനായില്ല . അത് ഒരണത്തിന്ന് ഒരു സ്വർണ്ണ നാണയം  വിലയുണ്ടങ്കിൽപോലും അദ്ദേഹം അത് വാങ്ങിചേനെ. അദ്ദേഹം ആകെ നിരാശനായി വീട്ടിൽ തിരിച്ചെത്തി . ജാഫർ അവളോട് പറഞ്ഞു" ഓ എന്റെ പ്രിയ പത്‌നിയെ എനിക്ക് ഒരിടത്തും ആപ്പിൾ കണ്ടെത്താനായില്ല!" അവളെ ആ വാർത്ത വല്ലാതെ വിഷമിപ്പിച്ചു. സ്വയം ക്ഷീണിച് തളർന്നിരുന്ന അവളുടെ രോഗം അന്നുരാത്രി കൂടുതൽ മുർച്ഛിച്ചു. അദ്ദേഹം അന്ന് വളരെ ഉത്കണ്ഠാകുലനായിരുന്നു. നേരം പുലർന്ന ഉടനെ അദ്ദേഹം ആപ്പിൾ അന്വേഷിച് ഓരോ തോട്ടത്തിലും കയറിയിറങ്ങി. എന്നാൽ ഒരിടത്തും കണ്ടത്താനായില്ല. ഒടുവിൽ വ്യദ്ധനായ തോട്ടക്കാരനെ അദ്ദേഹം കണ്ടുമുട്ടി. അയാളോട് അക്കാര്യം പറഞ്ഞപ്പോൾ അയാൾ മറുപടി നൽകി "ഓ മോനെ ,ഈ പഴം നമ്മുടെ തോട്ടത്തിൽ വിരളമായെ കാണാൻ കഴിയൂ. ബസറായിലെ കാലിഫയുടെ തോട്ടത്തിൽ കണ്ടേക്കും, കാലിഫയ്ക്ക് കഴിക്കാൻ വേണ്ടി തോട്ടകാരനത് സൂക്ഷിക്കുന്നു" . തന്റെ ലക്ഷ്യം പരാജയപ്പെട്ടപ്പോൾ സങ്കടപൂർവം വീട്ടിൽ തിരിച്ചെത്തി, ഭാര്യയോടുള്ള അദ്ദേഹത്തിന്റെ വല്യ സ്നേഹം ഒരു യാത്രയ്ക്ക് പ്രേരിപ്പിച്ചു.പതിനഞ്ച് രാവും പകലും യാത്ര ചെയ്ത്,ബസറായിലെ ത്തിയ അദ്ദേഹം തോട്ടകാരന് മൂന്ന് ദിനാർ കൊടുത്തു മൂന്ന് അപ്പിൾ വാങ്ങിച്ചു. വീട്ടിൽ തിരിച്ചെത്തി മുന്നാപ്പിൽ അദ്ദേഹം ഭാര്യക്ക് നൽകി. എന്നാൽ പനി ഭയങ്കരമായി കൂടിയതിനാൽ അവൾ അതിൽ യാതൊരു താൽപര്യവും കാണിച്ചില്ല. ആപ്പിളുകൾ അവളുടെ അരികിൽ തന്നെ കിടന്നു. പത്ത് ദിവസങ്ങൾ അതേ നില തുടർന്നു. അതിനു ശേഷം അവളുടെ അസുഖം കുറഞ്ഞു വന്നു ,പഴയ ആരോഗ്യം തിരിച്ചു കിട്ടി. അങ്ങനെ ജാഫർ വീണ്ടും കടയിൽ പോയി തുടങ്ങി. അന്ന്     

ഉച്ചസമയത്ത് അദ്ദേഹം കടയിൽ ഇരിക്കവെ ഒരു നീഗ്രോ അടിമ കൈയിൽ ഒരു ആപ്പിൾ ഇട്ടു ഉരുട്ടി കളിച്ചതുകൊണ്ട് നടന്ന് പോകുന്നത് കണ്ടു. അപ്പോൾ അദ്ദേഹം അവനോടു ചോദിച്ചു:"ഓ നല്ലവനായ അടിമേ, എവിടെ നിന്നാണ് നിനക്ക് ആ ആപ്പിൾ കിട്ടിയതെന്ന് പറയാമോ? എനിക്ക് അതുപോലെ ഒരെണ്ണം വാങ്ങികാനാണ്" അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി "എന്റെ യജമാനത്തി തന്നെയാണ്. ഞാൻ കുറച്ചുനാൾ അവിടെ ഉണ്ടായിരുന്നില്ല, ഞാൻ തിരിച്ചു വന്നപ്പോൾ അവളുടെ അടുത്ത് മൂന്നാപ്പിൽ വെച്ച് സുഖമില്ലാതെ കിടക്കുന്നതാണ് കണ്ടത്!!അപ്പോൾ അവൾ എന്നോട് പറഞ്ഞു എന്റെ ഭർത്താവ് അതിനു വേണ്ടി ബസറായിലേ്ക്ക് യാത്രചെയ്ത് മൂന്ന് ദിനാർ കൊടുത്ത് വാങ്ങിച്ചതാണിത്" ഞാനവളോടൊപ്പം തിന്നും കുടിച്ചും ഇരുന്നു .ഈ ആപ്പിൾ അവിടുന്ന് എടുത്തു കൊണ്ടുപോരുകയും ചെയ്തു" ഈ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം വളരെ ദുഃഖിതനായി. പിന്നെ ജാഫർ വീട്ടിലേക്കു നടന്നു. വീട്ടിൽ വേറും രണ്ട് ആപ്പിൾ മാത്രം കണ്ടു. അദ്ദേഹം അവളോട് ചോദിച്ചു "ഓ എന്റെ പ്രിയസഖി, മുന്നാമത്തെ ആപ്പിൾ എവിടെപ്പോയി?" അവൾ തല ഉയർത്തി മറുപടി നൽകി "എനിക്കറിയില്ല, എവിടെ പോയി അത്!" അപ്പോൾ ആ അടിമ പറഞ്ഞതു സത്യമാണെന്ന് അദ്ദേഹത്തിന് മനസിലായി. അദ്ദേഹം ഒരു കത്തി എടുത്ത് അവളുടെ പിന്നിൽ ചെന്ന് ഒരക്ഷരം മിണ്ടാതെ അവളുടെ കഴുത്തറത്തു. അതെലാം ഒരു പെട്ടിയിലിട്ടു മുകളിൽ കാർപ്പെറ്റും വെച്ച് ഭഠഗിയായി ജാഫർ ആ പെട്ടി താഴിട്ടു പൂട്ടി .എന്നിട്ട് അദ്ദേഹം കുതിരപുറത്തുകയറി ,തന്റെ സ്വന്തം കൈ കൊണ്ട് കടലിൽ എറിഞു. അദ്ദേഹം തിരിച്ചു വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ മൂത്ത മകൻ നിന്ന് കരയുന്നത് അദ്ദേഹം കണ്ടു. ജാഫർ അവനോടു ചോദിച്ചു "നീ എന്തിനാണ് കരയുന്നത്? മോനെ " "ഞാൻ അമ്മയുടെ അടുത്തുനിന്ന് മൂന്നാപ്പിളിൽ നിന്ന് ഒരേണം എടുത്തു താഴെ അനിയൻമാരോടൊപ്പം കളിക്കാൻ പോയപ്പോൾ ഭയങ്കരനായ ഒരു കറുത്ത അടിമ എന്നോട് ചോദിച്ചു "നിനക്കിത് എവിടുന്ന് കിട്ടി?" ഞാൻ പറഞ്ഞു "എന്റെ അച്ഛൻ ഇതിനായി കുറെ ദൂരം യാത്ര ചെയ്ത് സുഖമില്ലാത്ത അമ്മക്കുവേണ്ടി ബസറായിൽ നിന്ന് മൂന്നാപ്പിളുകൾ മൂന്ന് ദിനാർ കൊടുത്ത് വങ്ങിച്ചുകൊണ്ടുവന്നതാണ് " ഇതു പറഞ്ഞിട്ടും അയാൾ എനിക്ക് ആപ്പിൾ തന്നില്ല.കൂടാതെ എനിക്ക് നല്ല തല്ലും വെച്ചുതന്നു .ഇതു അച്ഛൻ അമ്മയോട് ദയവായി പറയരുത്" ഇതു കേട്ട ജാഫർ പൊട്ടി കരഞ്ഞു. അദ്ദേഹം നാൽപതു ദിവസം ദു:ഖാചരണം നടത്തി. തന്റെ തെറ്റിന് അദ്ദേഹം ദൈവത്തോട് മാപ്പു അപേക്ഷിച്ചു.

അനീറ്റ വിജി മാത്യൂ
7 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ