ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/തുഷാരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പരിസ്ഥിതി കവിത

എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
യുദ്ധ തന്ത്രത്തിൽ നിന്റെ
പക്ഷക്കാർ പരാജയപ്പെട്ടുവോ
തേരും കുതിരയും കാലാൾപടകളും
ആകാശമൊക്കെ മറക്കും വിമാനവും
സ്വർണനാണയങ്ങൾ എറിഞ്ഞു നീ
നേടിയ വർണം വിതറും സുവർണകിരീടവും
ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായി ഓടുന്ന ഇന്നെന്റെ സോദരാ

എങ്ങോട്ടും പോകാൻ അഭയ തുരുത്തുകൾ
എല്ലാം ഇടിച്ചും നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ
കാളകൂടത്തിൽ വിഷം വിതച്ചന്ന് നീ
നാടും നഗരവും വെട്ടിപിടിച്ചനാൾ
ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ.

എങ്കിലും എന്റെ തളിരിലെ തണ്ടിനാൽ
നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം
പങ്കില മാകാഹരിത പത്രങ്ങളാൽ
നിന്റെ വിശപ്പിനെ മെല്ലെയക റ്റീടാം

തെറ്റ് തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക
കണ്ണുനീർ കൊണ്ട്‌ കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക

തെറ്റ്‌ തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക
കണ്ണുനീർ കൊണ്ട്‌ കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക

പ്രജ്വൽ N. P
8 D ജി.എച്ച്.എസ്.എസ്. മാറഞ്ചേരി,മലപ്പുറം,പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത