വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പിന്നെയാവാം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിന്നെയാവാം | color=4 }} <center><poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിന്നെയാവാം

വിഷം തിന്നു മടുത്തു
കൃഷി ചെയ്യണം
പിന്നെ യാവാം
കൊഴുപ്പേറി വീർത്തു
പുലർച്ചെ ക്കെണ്ണീറ്റ് നടക്കണം പിന്നെ യാവാം
അകത്തോതുങ്ങി മരവിച്ചു
അയൽ കാരോട് കൂട്ട് കൂടണം പിന്നെ യാവാം
സുഖിച്ചു മടുത്തു
വല്ലതും ത്യജിക്കണം പിന്നെ യാവാം
മനസ്സ് നന്നാവണം
ക്ഷമിച്ചു പഠിക്കണം
പിന്നെ യാവാം
ഒടുവിൽ നാട്ടുകാർ പറഞ്ഞു ഉടൻ വേണം
പിന്നെ യാവാൻ പറ്റില്ല
വച്ചിരുന്നാൽ നാറും

7M വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത