എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വികൃതിക്കുട്ടൻ അച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതിക്കുട്ടൻ അച്ചു

കിങ്ങിണി കാട്ടിൽ അച്ചു എന്ന ആനക്കുട്ടൻ താമസിച്ചിരുന്നു . അച്ചു മഹാ വികൃതിയായിരുന്നു .'അമ്മ പറയുന്നത് അനുസരിക്കില്ല .ഒരു ദിവസം രാവിലെ അച്ചുവിന്റെ 'അമ്മ പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചു .എന്നാൽ അച്ചു 'അമ്മ പറയുന്നത് അനുസരിക്കാതെ കളിയ്ക്കാൻ പോയി .കളിക്കുന്നതിനിടയിൽ അച്ചു തലകറങ്ങി വീണു. ഇതുകണ്ട കൂട്ടുകാർ അച്ചുവിന്റെ അമ്മയോട് വിവരം അറിയിച്ചു. അമ്മ കുറുക്കൻ ഡോക്ടറെ വിളിച്ചു പറഞ്ഞു. ഡോക്ടർ വന്നു അച്ചുവിനെ പരിശോധിച്ചിട്ടു ചോദിച്ചു. നീ ഇന്ന് എന്താണ് രാവിലെ കഴിച്ചത്? ഞാൻ ഒന്നും കഴിച്ചില്ല അച്ചു പറഞ്ഞു. പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. ഒരു ദിവസം മുഴുവൻ കളിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള ശക്തി നമുക്ക് ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതിനാൽ പ്രഭാത ഭക്ഷണം ഒരിക്കലും കഴിക്കാതിരിക്കരുത് കേട്ടോ മോനെ, ഡോക്ടർ പറഞ്ഞു. അന്ന് മുതൽ അച്ചു പ്രഭാത ഭക്ഷണം കഴിച്ചിട്ടേ അച്ചു കളിയ്ക്കാൻ പോവുകയുള്ളു.

അഫ്നാസ്
3 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത