പ്രകൃതിതൻ രോദനം

ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
പ്രളയമായ് 
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
പ്രളയത്തോടും
 പേമാരിയോടും പ്രതിരോധിച്ച്
 വിജയിച്ചതുപൊലെ
 ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
 ഒരുമയുടെ 
മഹത്തായ സന്ദേശം  
നമുക്കൊരുമിച്ച് പരത്താം .
 ഡോക്ടർമാർ നേഴ്സുമാർ  ആരോഗ്യപ്രവർത്തകർ
അവർ മാലാഖമാർ
 നമുക്കൊരുമിച്ച്
 പ്രോൽസാഹിപ്പിക്കാം
 പ്രചോദനം നൽകാം.
പ്രകൃതിയെ അറിയാം
വന്ദിക്കാം സംരക്ഷിക്കാം
ഒരുമിച്ച് ഒറ്റക്കെട്ടായി
 ഒരേ മനസ്സോടെ 
ഒരുമ തൻ
 സന്ദേശമുയർത്താം.

അക്ഷയ ശശി
8 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത