ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ.........

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം നമ്മുടെ പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ.........

1956 നവംബർ 1 നാണ് നാം ഇന്ന് കാണുന്ന ഐക്യകേരളം രൂപപ്പെടുന്നത്. തിരുവിതാംകൂറും തിരുകൊച്ചിയും മലബാറും കൂടിച്ചേർന്നു ഇന്നീ കാണുന്ന കേരള സംസ്ഥാനം നിലവിൽവന്നു.എന്നാൽ അതിനും എത്രയോ ശതാബ്ദങ്ങൾക്ക് മുന്നേ തന്നെ മഹത്തായ പാരമ്പര്യങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കാലവറയായിരുന്നു നമ്മുടെ ഈ നാട്.വിവിധങ്ങളായ സസ്യജാലങ്ങളാലും വന്യമൃഗങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്.എന്നാൽ മനുഷ്യന്റെ അനാവശ്യമായ കൈകടത്തലുകൾ പ്രകൃതിയെ സാരമായി ബാധിച്ചു.അവൻ തന്റെ ആവശ്യങ്ങൾക്കായി കാടുകൾ കയ്യേറുകയും മരങ്ങൾ വെട്ടി നിരത്തുകയും ചെയ്തു.കുന്നുകളും മലകളും ഇടിച്ചു നിരത്തപ്പെട്ടു,അവയുടെ സ്ഥാനത്തു കോൺക്രീറ്റ് കെട്ടിടങ്ങൾ തലപൊക്കി.ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും വളരെ വേഗം പെരുകാൻ തുടങ്ങി.പ്ലാസ്റ്റിക് ഉല്പാദനവും ഉപഭോഗവും പരിസ്ഥിതിയെയും,വാഹന പെരുക്കം അന്തരീക്ഷത്തെയും മലിനമാക്കാൻ തുടങ്ങി.

ഇന്ന് മലിനീകരണം എന്നതിനെ തന്നെ പലതായി വിഭജിക്കാം.അന്തരീക്ഷ മലിനീകരം,പ്ലാസ്റ്റിക് മലിനീകരണം,മണ്ണ് മലിനീകരണം,ജലമലിനീകരണം,ശബ്ദമലിനീകരണം എന്നിങ്ങനെ പല പേരുകളിൽ അവ മാറിക്കഴിഞ്ഞു.ഇത്തരം മലിനീകരണങ്ങളുടെ എല്ലാം കാരണക്കാർ മനുഷ്യർ തന്നെയാണ്.ഇത് നാം ഉൾപ്പെടുന്ന ജീവലോകത്തിന്റെ നിലനിൽപ്പിനു തന്നെ ആപത്താണ്.

മനുഷ്യൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതിയുടെ സന്തുലിതാവസ്ഥാ തന്നെ ഇതു താറുമാറാക്കുന്നു.നാം നമ്മെത്തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് ആരും തന്നെ മനസിലാക്കുന്നില്ല.ഈ പച്ചപ്പും ഹരിതാഭയും എല്ലാം നമുക്ക് അന്യം നിന്ന് പോകുന്ന ഒരു കാലം വളരെ വിദൂരമല്ല.ഈ വസ്തുതകൾ നാം തിരിച്ചറിഞ്ഞു പ്രവർത്തിച്ചേ മതിയാകൂ.വരും തലമുറയ്ക്ക് ഈ ഭൂമുഖത്തു,നമ്മുടെ കൊച്ചു കേരളത്തിൽ ജീവിക്കാൻ നാം ഇത്രയെങ്കിലും ചെയ്തേ മതിയാകൂ.

അർച്ചന ബി എസ്സ്
6 A ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം