ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം നിശബ്ദമാകുകയാണ്. 1918 ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ലോകമെങ്ങും പരന്ന സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയ്ക് ശേഷം ഇതാദ്യമായിട്ടാണ് ലോകം ഇങ്ങനെ ഭയന്ന് വിറച്ചു അവനവനിലേയ്ക് ചുരുങ്ങുന്നത്.സ്പാനിഷ് ഫ്ലൂവിന്റെ നൂറ്റിരണ്ടാം വർഷത്തിലാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ ഈ മഹാമാരി കടൽ കടന്നു എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും എത്തി. കോവിഡ് 19 വന്ന വഴി ഇങ്ങനെ. 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാൻ നഗരത്തിൽ പനിയും ചുമയുമായി ആശുപത്രിയിൽ എത്തിയ ഒരു വ്യക്തി പ്രത്യേകതരം വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണിച്ചു. വുഹാനിലെ മൽസ്യ- മാംസ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാളായിരുന്നു അത്. ദിവസങ്ങൾ കഴിയുന്തോറും ഇതേ രോഗലക്ഷണങ്ങളുമായി നിരവധി ആളുകൾ വുഹാനിലെ പല പല ആശുപത്രികളിൽ എത്തിത്തുടങ്ങി. പ്രധാന രോഗലക്ഷണം പനിയും ശ്വാസതടസ്സവും ആയിരുന്നു. ഡിസംബർ അവസാനം ആയപ്പോഴേയ്കും കാര്യങ്ങളെല്ലാം കൈവിട്ടുപോയിരുന്നു. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല എന്ന് മനസിലാക്കിയ ചൈനീസ് ആരോഗ്യവിഭാഗം വിവരം ലോകാരോഗ്യസംഘടനയെ അറിയിച്ചു. പുതിയ വൈറസിന് മരുന്നൊന്നും കണ്ടുപിടിയ്ക്കാൻ കഴിയാത്തതിനാൽ ലോകം മുഴുവൻ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യസംഘടന നിർദ്ദേശിച്ചു. ജനുവരി 11 ന് കൊറോണ വൈറസിന്റെ പുതിയ രൂപം വുഹാനിൽ ആദ്യ മനുഷ്യജീവനെടുത്തു. അങ്ങനെ വുഹാനിൽ നിന്നും പതുക്കെപ്പതുക്കെ ഇത് ഓരോരോ രാജ്യങ്ങളെയായി കീഴ്പെടുത്തിക്കൊണ്ടിരുന്നു. ഒരാഴ്ച കൊണ്ട് ഏഷ്യൻ രാജ്യങ്ങളിലാകെ വൈറസ് പടർന്നു. ജപ്പാനിൽ ജനുവരി 16 നും ദക്ഷിണകൊറിയയിൽ 20 നും കോറോണയെത്തി. ലോകത്താകെ അസുഖം ബാധിച്ചു ആളുകൾ മരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യയിലും മരണങ്ങൾ 400 കഴിഞ്ഞു. കേരളത്തിൽ ആദ്യമായി രോഗം ബാധിച്ചത് തൃശൂരാണ്. ഭീതിയില്ലാതെ ജാഗ്രതയോടെ ഇതിനെ നമ്മൾ നേരിടണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ