പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/സിയോണയുടെ വീട്
സിയോണയുടെ വീട്
ഒരു സുന്ദരമായ നഗരം. ആ നഗരത്തിൽ മനോഹരമായ സ്ക്കൂൾ ഉണ്ടായിരുന്നു. സ്ക്കൂളിലെ എല്ലാവരും നല്ല സന്തോഷത്തോടെ ഒരു കുടുംബം പോലെയാണ് താമസിച്ചിരുന്നത്. ആ സ്ക്കൂളിന്റെ മുൻവശത്തായി ഒരു ഭംഗിയുള്ള ഉദ്യാനമുണ്ട്. അവിടെ നിരവധി പൂക്കളും പൂമ്പാറ്റകളുമുണ്ട്. റോസ്, മുല്ല, ചെമ്പരത്തി, മല്ലി, ചെത്തി, മന്ദാരം എന്നിങ്ങനെ ആകർഷകമായ പൂക്കൾ ആ പൂന്തോട്ടത്തിൽ ഉണ്ടായിരുന്നു. അവയിൽ നിന്ന് തേൻ നുള്ളാൻ എത്തുന്ന വിവിധ നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണാൻ എന്തു ഭംഗിയാണെന്നോ? ചിലത് ഇലയുടെ രൂപത്തിൽ ചിലത് ഇലയുടെ നിറത്തിൽ അവയെ തിരിച്ചറിയാൻ പ്രയാസമാണ്. എല്ലാ കുട്ടികളും ആ പൂന്തോട്ടത്തിൽ വരാറുണ്ട്. അവരും പൂമ്പാറ്റകളെ പോലെ പൂന്തോട്ടം മുഴുവൻ പാറി നടക്കും. അടുത്ത ദിവസം സ്കുൂളിൽ പഠനോൽസവമാണ് എല്ലാവരും അതിനുള്ള തയ്യാറെടുപ്പിലാണ്. സ്ക്കൂൾ മുഴുവൻ കുട്ടികൾ ചെയ്ത വർക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും. ഓരോ ചുമരിലും വ്യത്യസ്തമായ കലാവിരുന്നു കൊണ്ട് നിറഞ്ഞിരിക്കുന്നു. പിറ്റേന്ന് പ്രഭാതം സൂര്യൻ ചെറു പുഞ്ചിരി തൂകി നിൽപ്പാണ്. എല്ലാ കുട്ടികളും നല്ല ഉത്‌സാഹത്തോടെയാണ് നിൽക്കുന്നത്. ഓരോ കുട്ടിയും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു. പാട്ട്, ഡാൻസ്, നാടകം, മിമിക്രി തുടങ്ങിയ വിവിധ തരം കലകൾ. ഏവരുടെയും കണഞ്ചിപ്പിക്കുന്നതായിരുന്നു അവ ഓരോന്നും. അടുത്തത് ഒരു നാടകമായിരുന്നു. പ്രകൃതി രമണീയതയെ കുറിച്ചുള്ള ഒരു മനോഹര നാടകം. നാടകം കളിക്കുന്നതിനിടയിൽ സിയോണ എന്ന പെൺകുട്ടി തലകറങ്ങി വിണു. ടീച്ചർമ്മാർ എല്ലാവരും ചേർന്ന് അവളെ ആശുപത്രിയിൽ കൊണ്ടു പോയി. പിറ്റേന്നും അവൾ സ്ക്കൂളിൽ വന്നില്ല, അസുഖം പിടിപ്പെട്ട് അവൾ ഇടയ്ക്കിടെ സ്ക്കൂളിൽ അവധിയെടുക്കും. ഇന്ന് അവളുടെ വീട്ടിൽ പോകാമെന്ന് അവളുടെ കുറച്ച് ടീച്ചർമാരും സുഹൃത്തുകളും കൂടി തീരുമാനിച്ചു. അന്ന് വൈകിട്ട് തന്നെ അവളുടെ വീട്ടിൽ അവർ പോകാനൊരുങ്ങി. സിയോണയുടെ വീട്ടിൽ പോകാൻ ഒരു പുഴവക്കത്ത് കൂടി നടക്കണം. എത്ര സുന്ദരമാണ് ഈ പ്രകൃതി നിറയെ മരങ്ങളും ചെടികളും എല്ലാം ഉള്ള ഈ പ്രകൃതി ഒരു മനോഹരിയായ സ്ത്രീയെ പോലെയാണ്. ഏറെ നേരം നടന്ന് അവർ സിയോണയുടെ വീട്ടിൽ എത്തി. അപ്പോൾ കാണുന്നത് എന്താണെന്നോ അവളുടെ വീടിന്റെ ചുറ്റുപാടും നിറയെ വൃത്തികേടായി കിടക്കുന്നു. ചുറ്റും രൂക്ഷഗന്ധം സിയോണയും അവളുടെ മാതാപിതാക്കളും മുഷിഞ്ഞ കുപ്പായം ഇട്ടാണ് നിൽക്കുന്നത്. വീട് അടിച്ചു വരാറേ ഇല്ല. ചുറ്റും വെള്ളം കെട്ടികിടക്കുന്നു. അതിൽ നിറയെ കൊതുകുകൾ. അധ്യാപകർ അവരെ ഉപദേശിച്ചു. ആഴ്ച്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാനും പറഞ്ഞു. പിന്നെ സിയോണക്ക് സ്ക്കൂളിൽ അവധിയെടുക്കേണ്ടി വന്നിട്ടേയില്ല. അവൾക്കും അവളുടെ രക്ഷിതാക്കൾക്കും അപ്പൊഴാണ് ശുചിത്വത്തിന്റെ വില മനസ്സിലായത്. പിന്നെ അവരുടെ വീട് ഏറ്റവും ശുചിത്വമുള്ള വീടായി മാറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ