സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കഴിയും കോവിഡിനെ തുരത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഴിയും കോവിഡിനെ തുരത്താൻ... <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഴിയും കോവിഡിനെ തുരത്താൻ...

ദൈവത്തിൻ സ്വന്തദേശത്തെ കുമ്പിളി-
ലാക്കാൻ ഇതാ അവൻ ജനിപ്പതു.....
ചൈനയാണവൻ തൻ അമ്മയെങ്കിലും
ജനിച്ചധികനാൾ കഴിഞ്ഞില്ലവനെത്തിപ്പെട്ടു
അമേരിക്ക,ഇറ്റലി പിന്നെ ലോകം മുഴുവനിലും
പച്ച മാംസാദികളാൽ ഉൽകൃഷ്ടനായവൻ
ലോകമാസകലം കാർന്നുതിന്നുന്നു...
ആരെന്നറിയേണ്ടവനെല്ലാവരും സോദരർ
അതിനാലവനെത്തിപ്പെട്ടു ഇന്ത്യയെന്ന രാജ്യത്തിൽ
കൊച്ചുകേരളമാദ്യം ലക്ഷ്യമിട്ടു..
കഴിഞ്ഞില്ലവളെ കീഴടക്കാൻ
തട്ടിവീഴുന്നു ചിട്ടയാം പ്രതിരോധത്തിൽ
മരുന്നില്ലവനെങ്കിലും പരിശ്രമിക്കുന്നു ആരോഗ്യപ്രവർത്തകർ,
നേതാക്കൾ,നിയമപാലകർ,ഭരണക‍ർത്താക്കൾ
സർവ്വജനതയുമൊറ്റക്കെട്ടായ്
ഇരിക്കൂ വീട്ടിൽ,നടക്കാതിരിക്കൂ നാട്ടിൽ
കഴിയും നമുക്കവനെ കീഴടക്കാൻ..

സന ഷിബു
10 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത