ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം

അന്ന് ഒര‌ു പനിക്കാലത്ത് ഞാൻ വിശ്രമത്തിലായിര‌ുന്ന‌ു. ചൈനയില‌ും മറ്റ‌ും കൊറോണ എന്ന പേരിൽ ഒര‌ു വൈറസ് നാടിനെ മ‌ുഴ‌ുവൻ മരണക്ക‌ുഴിയിലേക്ക് വലിച്ചെറിയ‌ുന്ന വാർത്ത ഞാന‌ും കേട്ട‌ു. അതെന്നെ വല്ലാതെ ഭയപ്പെട‌ുത്തി. എന്നെയ‌ും തേടി അവൻ വര‌ുമോയെന്ന് ഞാൻ ഭയന്ന‌ു. അവന്റെ വരവ് ഇങ്ങോട്ട‌ുണ്ടാവില്ലെന്ന് എല്ലാവര‌ും പറഞ്ഞ‌ു. പക്ഷേ മാസങ്ങൾ കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞ‌ു. ഇറ്റലിക്കാരോടൊപ്പം അവൻ എന്റെ നാട്ടില‌ും കടന്ന‌ു കയറി. എല്ലാവര‌ും ഭയത്തോടെ നാല‌ു ച‌ുമരിന‌ുള്ളിൽ അടയ്ക്കപ്പെട്ട‌ു. അവന‌ുമായി സമ്പർക്കത്തിന് പോവാതിരിക്കാൻ അത‌ു മാത്രമായിര‌ുന്ന‌ു പോംവഴി. സോപ്പ‌ും സാനിറ്റൈസറ‌ും എന്റെ നിത്യജീവിതത്തിൽ ഇടം പിടിച്ച‌ു. ഇപ്പോഴ‌ും ഞാൻ മ‌ുറിക്ക‌ുള്ളിൽ ആണ്. കൊറോണ ഇല്ലാത്ത കാലത്ത‌ു മാത്രമേ , ഈ വാതില‌ുകൾ ഇനി ത‌ുറക്ക‌ുകയ‌ുള്ള‌ൂ. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി, ഞാൻ കാത്തിരിക്ക‌ുന്ന‌ു. നാളെയെക്ക‌ുറിച്ച് എനിക്ക് പ്രതീക്ഷകൾ മാത്രം.............. എങ്കില‌ും എന്തിനൊക്കെയോ വേണ്ടി തെര‌ുവിൽ തിരക്ക‌ു ക‌ൂട്ട‌ുന്നവർ എന്നെ ഭയപ്പെട‌ുത്ത‌ുന്ന‌ു.

ദേവദത്ത് മനോജ്, ക്ലാസ്സ് IX, ജി. എച്ച്. എസ്. കോഴഞ്ചേരി.