സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം


മലകളും പുഴകളും കൊച്ചരുവികളും
ചേർന്നതാണെന്റെ കൊച്ചുഗ്രാമം

പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന
എന്റെയാ കൊച്ചുഗ്രാമം....!

പുഴകളും കുളങ്ങളും അരുവികളും ഇന്ന്
മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ

തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന്
ചെളിക്കുഴിയായങ്ങു മാറിടുന്നു... !

എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നതിൻ നന്മകളും..?
എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം?
എവിടെക്ക് മാഞ്ഞീടുന്നെന്റെയാ ഗ്രാമം?
 

ശ്രുതി സുരേഷ്
10 A സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത