വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ചരിത്രാഘാതം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASHADEVI O (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ചരിത്രാഘാതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ചരിത്രാഘാതം


ഒരു കുഞ്ഞുണ്ട്, അതിൽ കുറേ മുള്ള്
ഒരു കുഞ്ഞുണ്ട്, അതിൽ കുറേ മുള്ള്
കുഞ്ഞനല്ല ഇവൻ,
ജീവൻ പൊലിക്കും വില്ലൻ

ചൈനയിൽ നിന്ന് ജന്മമെടുത്തു
ഭൂലോകം മുഴുവൻ നാശത്തിലാക്കി
രാജാ.. രാജാ. പാടിനടക്കും വിരുതൻ, കൊറോണ

ലോകത്തെ മുഴുവൻ നാശത്തിലാക്കി
സമ്പന്ന രാജ്യങ്ങളോ.. ഭീതി തൻ മുൾത്തട്ടിൽ
കീഴടക്കി.. കീഴടക്കി.. കൊറോണ
ജീവൻ പൊലിക്കും വിരുതൻ

ജാതിയില്ല മതമില്ല
പ്രായമില്ല സമയമില്ല
വേഷമില്ല ഭാഷയില്ല
പടർന്നിടാൻ

കൈകഴുകൂ കൈകഴുകൂ നിങ്ങൾ
സോപ്പ് കൊണ്ട് കൈ കഴുകൂ
പ്രതിരോധിക്കാം ജീവൻപൊലിക്കും ഈ വിരുതനെ
വീട്ടിൽ ഇരിക്കൂ സുരക്ഷിതരാകൂ
ഒറ്റ മന്ത്രം ഗോ കൊറോണ.. ഗോ കൊറോണ
ഈ ഭൂമുഖത്തു നിന്നും ഗോ കൊറോണ...



 

കൃഷ്ണ എം ദാസ്
6 വി യു പി എസ് വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത