എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/ഡോണ
ഡോണ
ഡോണ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ചെടികൾ നനയ്ക്കുകയായിരുന്നു.പെട്ടെന്നാണ് അവൾ അത് കണ്ടത്. ഒരു കുഞ്ഞിക്കിളി നിലത്ത് വീണ് കിടക്കുന്നു. കുറെ കാക്കകൾ അതിനെ ഉപദ്രവിക്കാൻ വട്ടംചുറ്റിപറക്കുന്നുണ്ട്.ഡോണ വേഗം കാക്കകളെയെല്ലാം ഓടിച്ചു.ആ കിളിയെ പതുക്കെ കയ്യിലെടുത്തു.അപ്പോൾ ഡോണയുടെ അമ്മയും എത്തി. " പാവം വെള്ളം കിട്ടാതെ കുഴഞ്ഞ് വീണുപോയതായിരിക്കും "- അമ്മ പറഞ്ഞു.അതെന്താ- ഡോണ ചോദിച്ചു."മനുഷ്യന്റെ പ്രവൃത്തികൾ കാരണം ചൂട് കൂടി.അതോടൊപ്പം ജലസ്രോതസ്സെല്ലാം വറ്റിവരണ്ടു. രക്ഷകനായിരിക്കേണ്ട മനുഷ്യൻ മറ്റ് ജീവജാലങ്ങളുടെ ശിക്ഷകനായി മാറി ". അമ്മവേദനയോടെ പറഞ്ഞു.ഡോണ ആ കിളിയുടെ കൊക്കിൽ തുള്ളിത്തുള്ളിയായി വെള്ളം പകർന്നു കൊടുത്തു. ആ കിളി തന്റെ കണ്ണുകൾ മെല്ലെ തുറന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ