ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/നാടിൻെറ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfupscherthala17 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നാടിൻെറ മക്കൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നാടിൻെറ മക്കൾ

നാട്ടിൽ പടർന്നു പിടിച്ച ആ മാഹാമാരിയെ കുറിച്ച് ഉള്ള ചിന്ത അവളിൽ ആകുലത ഉണർത്തി.. തൻെറ നാട് നശിച്ചു കൊണ്ടിരിക്കുന്നു...
ആ തിരിച്ചറിവ് തെരേസയിൽ നടുക്കം ഉണ്ടാക്കി... നഗരത്തിലെ ഇരുപത് നില ഫ്ലാറ്റിൻെറ മട്ടുപ്പാവിൽ നിന്ന് അവൾ ചുറ്റും കണ്ണോടിച്ചു...
വ്യത്തി ഹീനമായ ചുറ്റുപാട് ,ഫ്ലാറ്റിൽ ഉള്ള ഓരോ കുടുംബത്തിൻെറയും മാലിന്യം സമീപത്തെ പറമ്പിൽ കുമിഞ്ഞു കിടക്കുന്നു... അവിടം ദുർഗന്ധ പൂരിതം...
മാലിന്യം കൊത്തി പറിക്കാൻ വരുന്ന പക്ഷികളും ഈച്ചയും കൊണ്ട് നിറഞ്ഞ ആ കാഴ്ച്ച അവളിൽ അറപ്പ് ഉളവാക്കി...പണ്ട് സുന്ദരമായി
ഒഴുകിയ നദിയിലേക്കാണ് അവർ ആ ഫ്ലാറ്റിലെ ഓരോരുത്തരുടെയും കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കി കളയുന്നത് എന്ന അറിവും അവളിൽ ഭീതി
ഉളവാക്കി... “അതെ ,നാശത്തിൻെറ വിത്തുകൾ സുന്ദരമായ ഭൂമിയിൽ വിതറുന്നത് താൻ ഉൾപ്പെടെ ഉള്ള ഓരോരുത്തരും ആണ് എന്ന് മനസ്സിലാക്കിയ തെരേസ പൊട്ടിക്കരഞ്ഞു പോയി...”

“ എൻെറ നാടിനെ രക്ഷിക്കണം ” തെരേസ മനസ്സിൽ ഉറപ്പിച്ചു... എൻെറ നാടിനെ എങ്ങനെ രക്ഷിക്കാം
എന്ന ചിന്ത അവളിൽ എത്തിച്ചേർന്നത് . "ഫേസ്ബുക്ക് ലൈവ് " എന്ന ആധുനിക മാധ്യമത്തിൽ ആയിരുന്നു... തെരേസ ഒട്ടും മടിച്ചില്ല...
തൻെറ ചാച്ചനോട് കാര്യം പറഞ്ഞു... തൊട്ട് അടുത്ത നിമിഷം നടന്നത് ചാച്ചൻെറ ഫേസ്ബുക്ക് ഐ ഡിയിൽ അഞ്ചാം ക്ലാസ് കാരിയായ
തെരേസയുടെ ലൈവ് ആയിരുന്നു... നാടിൻെറ വ്യത്തിഹീനമായ ചുറ്റുപ്പാടിനെക്കുറിച്ച് ആ പതിനൊന്ന് വയസ്സുകാരി വിളിച്ചു പറയുന്നത് കണ്ട
ലോക ജനത ആ കാര്യം ഏറ്റെടുത്തു.തെരേസയുടെ ലൈവ് മില്യൺ കണക്കിന് ഫേസ്ബുക്ക് ഷെയർ പോയി...
ജനപ്രതിനിധികൾ , ഭരണക്കർത്താക്കൾ നീയമ പാലകർ ഒക്കെ ലൈവ് കണ്ടു...നാട് ഇളകി , ജനം ഇളകി , പ്രതിപക്ഷം ചോദ്യം ചെയ്തു , ഭരണപക്ഷം ഉത്തരം നൽകി .കുമിഞ്ഞു കൂടിയ മാലിന്യം നിർമാർജ്ജനം ചെയ്യാനും , നദിയിൽ മാലിന്യം ഒഴുക്കുന്നത് തടഞ്ഞു കൊണ്ടുള്ള മറ്റൊരു രീതിയിലുള്ള മാലിന്യ നിർമാർജ്ജന ഉത്തരവ് ഗവൺമെൻറ് പുറപ്പെടുവിച്ചു...

ഇന്ന് ആ ഫ്ലാറ്റിൻെറ സമീപത്തെ പറമ്പിൽ കുമിഞ്ഞു കൂടിയ മാലിന്യമില്ല... മാലിന്യം ഇല്ലാതെ സുന്ദരിയായി ഒഴുകുകയാണ് ഫ്ലാറ്റിനു പുറകിലെ നദി.
നഷ്ട്പ്പെട്ട ശുചിത്വം തിരിച്ചു കിട്ടിയ ആ നാട്ടിലെ ആ ഫ്ലാറ്റ് സമുച്ചയത്തിലെ മുറിയിൽ ചാച്ചൻെറ കൂടെ ഗെയിം കളിക്കുകയാണ്
നാടിൻെറ രക്ഷകയായി മാറിയ തെരേസയെന്ന "നാടിൻെറ മകൾ ."


അനാമിക പ്രേം .എസ്
5 A ലിറ്റിൽ ഫ്ളവർ യു.പി സ്ക്കൂ്ൾ, മതിലകം.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ