ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കുങ്കിയും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
കുങ്കിയും മക്കളും

കുങ്കിക്കുരങ്ങത്തിയമ്മയ്ക്കുണ്ടെ
അമ്പേ കുസൃതിയാം നാലു മക്കൾ
നാലും തലകീഴായ് വാലിൽ തൂങ്ങി
ഓരോ വികൃതികൾ കാട്ടിക്കൂട്ടും
കായ്കൾ പറിച്ചു വലിച്ചെറിയും
കാലിൽ പിടിച്ചു വലിച്ചു വീഴ്ത്തും
കൊഞ്ഞനം കുത്തും, കടിച്ചു കീറും
പഞ്ഞിയായി വാനിൽ പറത്തിവിടും
അമ്മയത് കണ്ടു പുഞ്ചിരിക്കും
എന്നും വിരുന്നൂട്ടി സൽക്കരിക്കും
അച്ഛൻ കുരങ്ങിൻ നിഴലുകണ്ടാൽ
ഒച്ച ഇല്ലാത്തവർ ഓടി മറയും.



 

ആരണ്യ ശ്രീകുമാർ
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത