സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ തിരിച്ചറിവിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ കാലം

ഒരിടത്തു പ്രകൃതി എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് നിറയെ കൂട്ടുകാർ ഉണ്ടായിരുന്നു. മരങ്ങൾ, കിളികൾ, പൂവുകൾ, അങ്ങനെ വിരലിൽ എണ്ണാൻ കഴിയാത്ത അത്രേ കൂട്ടുകാർ അവൾക്ക് ഉണ്ടായിരുന്നു. അവർ വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നു. ഒരു ദിവസം അവരുടെ കൊച്ചു ലോകത്തേക്ക് ചില അതിഥികൾ കടന്നു വന്നു. ആ അതിഥികൾ വേറെ ആരും ആയിരുന്നില്ല മനുഷ്യർ ആയിരുന്നു. അവർ ആദ്യം പ്രകൃതിയെ പരിപാലിക്കുകയും അവരുമായി നല്ല സൗഹൃദം പുലർത്തുകയും ചെയ്തുവെങ്കിലും പതുക്കെ പതുക്കെ അവർ അവരെ നശിപ്പിക്കാൻ തുടങ്ങി. മരങ്ങളെ വെട്ടിമുറിച്ചു, നദികളെ മലിനമാക്കി അങ്ങനെ ഓരോന്നിനെയും അവർ നശിപ്പിച്ചു. പ്രകൃതിയും കൂട്ടുകാരും തമ്മിൽ തമ്മിൽ പറഞ്ഞു "ഒരു ദിവസം പോലും സമാധാനത്തോടെ കഴിയാൻ പറ്റുന്നില്ല ഈ മനുഷ്യർ എപ്പോഴാണ് ആക്രമിക്കുന്നതെന്നു പറയുവാൻ കഴിയില്ല " അവർ എല്ലാവരും ഒരു തീരുമാനം എടുത്തു. "ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം ". അങ്ങനെ അവർ 'പ്രളയ'മെന്ന ദുരന്തം സൃഷ്ടിച്ചു. ഈ ദുരന്തത്തിൽ എല്ലാവരും ഒന്നിച്ചു നിന്ന് അവരെ രക്ഷിക്കുമെന്ന് അവൾ കരുതി. അവൾ കരുതിയതുപോലെ മനുഷ്യർ ഒരുമിച്ചു നിന്നുവെങ്കിലും പ്രളയം കഴിഞ്ഞപ്പോൾ അവർ വീണ്ടും പഴയതുപോലെ തന്നെ മാറി. പക്ഷെ പ്രകൃതി വിട്ടുകൊടുത്തില്ല. അവൾ രണ്ടാമതായി "നിപ" എന്ന വൈറസിനെ ഉപയോഗിച്ചു. അതിലും ഇത് തന്നെ അവസ്ഥ. ഇപ്പോൾ മൂന്നതായി അവൾ ഒരു മഹാമാരിയെ തന്നെ സൃഷ്ടിച്ചു. "കൊറോണ ". ഇപ്പോൾ കൊറോണ കാലമാണ്. മനുഷ്യർ എല്ലാവരും അവരുടെ വീടുകളിൽ തന്നെ കഴിയുന്നു. ആരാധനാലയങ്ങളും സ്‌ഥാപനങ്ങളും വാഹനങ്ങളും ഒന്നും തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പ്രകൃതി അവളുടെ പഴയ സ്‌ഥിതിയിലേക്കു മാറുകയാണ്. അവൾ ഇപ്പോൾ സന്തോഷവതിയാണ്. ഇപ്പോൾ നമുക്ക് ശുദ്ധവായു ശ്വസിക്കാം. പണ്ടു കാലങ്ങളിൽ വർഷത്തിൽ ഒരിക്കൽ ഇതുപോലെ വീടുകളിൽ കഴിയുകയും കൃഷി പോലും ചെയ്യാതെ പ്രകൃതിയെ സംരക്ഷിക്കുമായിരുന്നു. ഇപ്പോൾ അതിന് ഒരു മഹാമാരി വേണ്ടിവന്നു. ഇനിയെങ്കിലും മനുഷ്യർ നേരെയാകുമോയെന്നു അവൾക്ക് അറിയില്ല. എന്താകുമെന്ന് നമുക്ക് ഇനി കണ്ടറിയാം.

ഗീതു ബി
9B സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ