ചൈനയിൽ നിന്നും വന്നൊരു വൈറസ്
കൊറോണ എന്നൊരു പേരല്ലോ
കൊറോണയാൽ എല്ലാ രാജ്യക്കാരും
നെട്ടോട്ടമോടുകയാണല്ലോ
കൊറോണയെ ഓടിക്കാൻ ജനങ്ങളിപ്പോൾ
വീടുകളിൽ തന്നെയാണല്ലോ
കൊറോണയെ തുരത്താൻ ആവശ്യം
വ്യക്തിശുചിത്വമാണല്ലോ
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകേണം
മാസ്കുകൾ ധരിക്കേണമല്ലോ
ആരോഗ്യപ്രവർത്തകർ നമുക്കുവേണ്ടി
രാവും പകലും കഷ്ടപ്പെടുകയാണല്ലോ
നാമെല്ലാം ഒരുമിച്ച് നിന്ന്
കൊറോണയെ തുരത്തീടുമല്ലോ
സഫ ഫാത്തിമ.ആർ.എസ്
3 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത