ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/രണ്ട് തത്തക്കുഞ്ഞുങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രണ്ട് തത്തക്കുഞ്ഞുങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രണ്ട് തത്തക്കുഞ്ഞുങ്ങൾ

ഒരേടത്ത് ഒരു തത്തമ്മ ഉണ്ടായിരുന്നു. ആ തത്തമ്മയ്ക്ക് രണ്ട് മക്കളുണ്ട്. അവർ വളരെ സുന്ദരികളും നല്ലവരും ആണ്. ഒരു ദിവസം രാവിലെ തത്തമ്മ തീറ്റക്കായി പുറത്തു പോയി .ആ തക്കം നോക്കി ഒരു വേട്ടക്കാരൻ തത്തക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്നു.പക്ഷെ വേട്ടക്കാരന് ഒരു തത്തയെ പിടിക്കാൻ കഴിഞ്ഞുള്ളൂ. വേട്ടക്കാരൻ പിടിക്കാൻ വന്നപ്പോൾ ഒരു തത്ത താഴേയ്ക്ക് പറന്ന് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോൾ തത്ത കുഞ്ഞുങ്ങളുടെ അമ്മ വന്നു. അപ്പോൾ തത്ത കുഞ്ഞ് പറഞ്ഞു. അമ്മേ, എൻ്റെ സഹോദരനെ ഒരു വേട്ടക്കാരൻ പിടിച്ചു കൊണ്ടുപോയി. തത്തമ്മക്കുസങ്കടമായി. പിന്നെയും തീറ്റക്കായിപ്പോയി. അതു വഴി വന്ന രാജാവ് രക്ഷപ്പെട്ട തത്ത കുഞ്ഞിനെ കണ്ടു. രാജാവ് തൻ്റെ കുതിരപ്പുറത്തു നിന്ന് ഇറങ്ങി അതിനെ എടുത്തു. വേട്ടക്കാരനെപ്പോലെ പിടിച്ചു കൊണ്ടുപോകാതെ ആതത്തമ്മയെ പറത്തി വിട്ടു ,ആ നല്ലവനായ രാജാവ്.

അനഘ
4 ബി ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ