വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയും പരിസ്ഥിതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും പരിസ്ഥിതിയും

പരിണാമത്തിൻ്റെ അവസാന കണ്ണികയായ മനുഷ്യൻ പ്രകൃതിക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നു ചെയ്യിന്നില്ലെങ്കിലും നാം പ്രകൃതിയെ ഉപദ്രവിക്കുന്നത് ചെറുതായൊന്നുമല്ല ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വാതകങ്ങൾ നമ്മെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നു സംരക്ഷിക്കുന്ന ഓസോൺ പാളിക തുളകളുണ്ടാക്കുന്നു പ്ലാസ്റ്റിക്ക് മാലി ന്യങ്ങളും ഫാക്ടറികളിൽ നിന്നു മറ്റു പുറം തള്ളുന്ന രാസവസ്തുക്കളും ഭൂമിയിലെ 1% മാത്രമുള്ള കുടിവെള്ളത്തെ മലിനമാക്കുന്നു ഇതിൻ്റെയൊക്കെ ഫലം അനുഭവിക്കേണ്ടത് നാം തന്നെയാണ് എന്ന് മനസ്സിലാക്കുന്നവർ ചുരുക്കമാണ് കാലങ്ങളായി ഭൂമിയെ ഉപദ്രവിച്ചുകൊണ്ട് സ്വയം ഭൂമിയുടെ ചക്രവർത്തിമാരായി നടന്ന നാം എല്ലാവരും ഒരു മാസമായി വീട്ടിലിരിക്കുന്നതു കൊണ്ടും ഫാക്ടറികളും മറ്റും പ്രവർത്തിക്കാത്തതു കൊണ്ടും ജലസ്രോതസ്സുകളും മറ്റും മലിനമാക്കാത്തതു കൊണ്ടും നമുക്ക് ഇപ്പോൾ പേടി സ്വപ്നമായ ഈ കൊറോണക്കാലം പ്രകൃതിക്ക് ആശ്വാസമാണ്. ഇപ്പോൾ വായുവും ജലവുമെല്ലാം ശുദ്ധമായിരിക്കുകയാണ്. അതിനാൽത്തന്നെ ഇനിയും നമുക്ക് ഭൂമിയിൽ ജീവിക്കാൻ വേണ്ടി കൊറോണ വൈറസ്സിനെ ഭൂമിയി,ൽ നിന്ന് തുടച്ചു നീക്കിയാലും നാം പകൃതിയെ മലിനമാക്കരുത്. അതാണ് പ്രകൃതിക്കും നമുക്കും നല്ലത്.

ശ്രീദേവ്.പി
8 A വി.എച്ച്. എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം