ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ
ലോകം മുഴുവൻ ഭീതിയിലാണ്ടു കൊറോണയെന്നൊരു വൈറസ് മൂലം ആളൊരു കുഞ്ഞൻ എന്നാലും, ആളെക്കൊല്ലും ഭീകരൻ. നാടും വീടും അടച്ചു പൂട്ടി, വീട്ടിലിരുന്നു നമ്മൾ സോപ്പ്, മാസ്ക്, സാനിറ്റൈസർ കരുതലുകളെല്ലാം എടുത്തു യാത്രകൾ മാറ്റി, സിനിമകൾ നിർത്തി പൊതു പരിപാടികൾ ഒഴിവാക്കി പള്ളികൾ , മോസ്കുകൾ , അമ്പലമടച്ചു, പ്രാർത്ഥന വീട്ടിലൊതുക്കി നാം നമ്മുടെ സർക്കാർ വകുപ്പുകൾക്കൊപ്പം എതിർത്തു നിൽക്കും നമ്മൾ നമ്മളൊന്നായ്, ഒറ്റക്കെട്ടായ് തോൽപ്പിച്ചീടും നമ്മൾ. </poem>
|