ലോകം മുഴുവൻ ഭീതിയിലാണ്ടു
കൊറോണയെന്നൊരു വൈറസ് മൂലം
ആളൊരു കുഞ്ഞൻ എന്നാലും,
ആളെക്കൊല്ലും ഭീകരൻ.
നാടും വീടും അടച്ചു പൂട്ടി,
വീട്ടിലിരുന്നു നമ്മൾ
സോപ്പ്, മാസ്ക്, സാനിറ്റൈസർ
കരുതലുകളെല്ലാം എടുത്തു
യാത്രകൾ മാറ്റി, സിനിമകൾ നിർത്തി
പൊതു പരിപാടികൾ ഒഴിവാക്കി
പള്ളികൾ , മോസ്കുകൾ , അമ്പലമടച്ചു,
പ്രാർത്ഥന വീട്ടിലൊതുക്കി നാം
നമ്മുടെ സർക്കാർ വകുപ്പുകൾക്കൊപ്പം
എതിർത്തു നിൽക്കും നമ്മൾ
നമ്മളൊന്നായ്, ഒറ്റക്കെട്ടായ്
തോൽപ്പിച്ചീടും നമ്മൾ.