ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
2019-ലാണ് നോവൽ കോറോണ വൈറസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗാണു ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ടത് കൊറോണ വൈറസ് എന്നത് ഒരു കൂട്ടo വൈറസ്സുകളാണ് . ഒരു വലയത്താൽ ചുറപ്പെട്ട ജൈവ ഘടകവുo വലയത്തിനു മുകളിലായി മുള്ളുകൾ പോലെ കാണപ്പെടുന്ന പ്രോട്ടീനും ചോർന്നതാണ് കൊറോണ വൈറസ്സിന്റെ ഘടന. ഇതിന്റെ രൂപം ഏകദേശം ഒരു കിരീടത്തിനെ ഓർമിപ്പിക്കുന്നു . കിരീടം എന്നതിന് ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാണ് . അങ്ങനെയാണ് ഈ വൈറസിന് കോറോണ എന്ന പേര് വന്നത്.( crown = corona ).ഈ വൈറസ് വളരെ അപകടകാരിയാണെങ്കിലും ചില പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ നമുക്ക് ഇതിനെ അകറ്റി നിർത്താൻസാധിക്കും. നമ്മുടെ മൂക്കും വായും ഒരു മെഡിക്കൽ മാസ്ക്ക് ഉപയോഗിച്ചോ ഒരു ടിഷ്യൂ ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഒരു ടവൽ ഉപയോഗിച്ചോ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറച്ച് പിടിക്കുക എന്നതാണ് ആദ്യപടി . രോഗബാധിതരുമായും മറ്റുള്ളവരുമായും ഏറ്റവും പക്ഷം ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുക. മാസ്കും വ്യക്തി സുരക്ഷ ഉപകരണങ്ങളും ഉപയോഗിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കുറഞ്ഞത് 20 സെക്കന്റെങ്കിലും കഴുകുക. പരമാവധി വീട്ടിലിരിക്കുകയും എന്നാൽ പനി, ചുമ, ശ്വാസംമുട്ടൽ എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ഇത്രയുമാണ് വ്യക്തിപരമായി എടുക്കേണ്ട രോഗ പ്രതിരോധ മുൻകരുതലുകൾ.ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ആഘോഷങ്ങളും മറ്റു പരിപാടികളും ഒഴിവാക്കുക എല്ലാ ജനങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കളുo മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുo രാജ്യത്ത് നിയന്ത്രിത സാമൂഹ്യ ജീവിതം ഉറപ്പുവരുത്തുകയും പെട്ടെന്നൊരു ആരോഗ്യ അടിയന്തിരാവസ്ഥ വന്നാൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും പ്രതിക്രിയകളുo ഉറപ്പാക്കുകയാണ് സർക്കാർ തലത്തിൽ ചെയ്യേണ്ടത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ