എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം
രോഗപ്രതിരോധം
7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന് നമ്മു ടെ ലോകം കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ . ഈ രോഗത്തെ തുരത്താനുള്ള വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്. അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ.
കൈകൾ നിരന്തരം സോപ്പ് ഉം ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക . രോഗലക്ഷണമുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവരും അവരോട് സമ്പർക്കം പുലർത്തുന്നവരും മാസ്കുകൾ ഉപയോഗിക്കുക. കണ്ണും മൂക്കും വായും നിരന്തരം തൊടാതിരിക്കുക. രോഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 14 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയുക .
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുക.
ഈ നിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതാണ് .
ഓർക്കുക
രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾക് മാത്രം സാധിക്കില്ല .
അതിനു നാം മനുഷ്യർ കൂടി മനസ് വയ്ക്കണം
സാമൂഹ്യ അകലം പാലിക്കാം , രോഗങ്ങളെ പ്രതിരോധിക്കാം
അതുൽ . വി . ഗോപാൽ
|
9 C എച് എസ്സ് എസ്സ് വളയൻചിറങ്ങര , എറണാകുളം , പെരുമ്പാവൂർ പെരുമ്പാവൂർ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ