ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം
 ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നൊരു ആളുണ്ടായിരുന്നു.  അയാൾ ഒരു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്.  അതുപോലെ തന്നെ അയാളും ഒരു വൃത്തിഹീനനായിരുന്നു.  അഴുക്കടിഞ്ഞ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്.

കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ ശരീരമാസകലം ചൂടുവെളളം വീണ് പൊള്ളിയതു പോലെ വൃണങ്ങൾ കൊണ്ട് നിറഞ്ഞു. അദ്ദേഹത്തെ ആളുകൾ വളരെ വെറുപ്പോടുകൂടിയാണ് നോക്കിക്കണ്ടിരുന്നത്. അത് സഹിക്കാൻ കഴിയാതെ അയാൾ ഗ്രാമത്തിലെ ഒരു വൈദ്യശാലയിൽ പോയി.

അവിടുത്തെ വൈദ്യൻ അദ്ദേഹത്തോട് പറഞ്ഞു.  നിങ്ങളുടെ ഈ അഴുക്കടിഞ്ഞ ശരീരമാണ് ഇതിനു കാരണം . നിങ്ങൾ കുളിച്ച് വൃത്തിയായാൽ നിങ്ങളുടെ അസുഖം പകുതി കുറയും.  ബാക്കിയുള്ളതിന് ഞാൻ തരുന്ന ഈ മരുന്നുകൾ പുരട്ടിയാൽ മതിയാകും.  അങ്ങനെ അയാൾ വീട്ടിലേക്ക് മടങ്ങി.  എന്നിട്ടും മടി കാരണം അയാൾ കുളിക്കാൻ തയ്യാറാകാതെ വൈദ്യൻ കൊടുത്ത മരുന്നുകൾ പുരട്ടിക്കൊണ്ടിരുന്നു.  കുറെ നാളുകൾ കഴിഞ്ഞിട്ടും ആ അസുഖം അയാളെ വിട്ടുപോയില്ല.  അത് വർദ്ധിച്ചുകൊണ്ടേയിരുന്നു.  അപ്പോഴാണ്  അയാൾക്ക് വൈദ്യൻ പറ‍ഞ്ഞത് ഓർമ വന്നത്.  കുളിച്ചു   വൃത്തിയായാലേ ഈ അസുഖം കുറയുകള്ളൂയെന്ന്.  അപ്പോൾ തന്നെ അയാൾ പുഴക്കടവിലേക്ക് നടന്നു.  കുളിച്ചു വൃത്തിയായി. എന്നിട്ട് മരുന്ന് പുരട്ടി.  അങ്ങനെ ദിവസവും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.  അപ്പോഴേക്കും അയാളുടെ അസുഖമെല്ലാം കഴിഞ്ഞിരുന്നു.  അപ്പോൾ അയാൾക്ക് മനസ്സിലായി "ശുചിത്വം ഉണ്ടെങ്കിൽ എന്തിനെയും പ്രതിരോധിക്കാം”.
                                                                                            
                                                                                                                                ......................................................................................................................
                                                                                                                                         .......................................................................................
                                                                                                                                                    ......................................................
                                                                                                                                                               ...........................
                                                                                                                                                                    ..............
 
ആഷ്ന എ൯
5 ബി ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ