എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പ്രകൃതിയുടെ സംഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സംഹാരം      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ സംഹാരം     

 
സൂര്യന്റെ നാളങ്ങൾ അഗ്നിയായി ജ്വലിക്കുന്നു
ഭൂമി തൻ നാവു വരണ്ടുണങ്ങിടുന്നു....
നീല പുതച്ചുകിടന്ന ജലകണങ്ങൾ
മായയായി എവിടേക്കോ മറഞ്ഞിടുന്നു....
മഹാപ്രളയത്തിൽ മഴയായി പൊഴിഞ്ഞ
ജലമെല്ലാം ഇന്നെവിടെ ലയിച്ചു ?
കടലിന്റെ അഗാധഗർത്തങ്ങളിലേക്ക്
അവ പോയി മറഞ്ഞുവോ ?
കരി പൂശിയ ഭൂതങ്ങളെപോൽ
ഭൂമിക്കുമേൽ വാ പിളർന്ന മേഘങ്ങളെ
അഗ്നിയാൽ വെന്തുരുകുന്ന
ഈ വേളയിൽ നിങ്ങളെവിടെയൊളിച്ചു ?
വൃക്ഷതലപ്പുകളെ ചുഴറ്റിയെറിഞ്ഞു
നാശം വിതച്ച കാറ്റേ...
ഇന്ന് നീ തീ കാറ്റായി
പരിണാമം ചെയ്തിരിക്കുന്നുവോ ?
പുക തുപ്പുന്ന തീവണ്ടിയെപ്പോൽ
കാനനങ്ങൾ അഗ്നി വമിക്കുന്നു
തെളിനീരിനായി ജീവജലത്തിനായി
മാനവർ നെട്ടോട്ടമോടിടുന്നു
ജലാശയത്തിൽ വിഷം കലർത്തിയും
വൃക്ഷങ്ങൾ തൻ കടയ്ക്കൽ കത്തി വെച്ചും
പാറകൾ തുറന്നും പാടങ്ങൾ നികത്തിയും
പണംകൊയ്ത മനുഷ്യാ...
ഭൂമി തൻ സംഹാര താണ്ഡവം
സമാഗതമായിരിക്കുന്നു
അതിൽ നരകിച്ചു തീരാനോ
മാനവർ തൻ വിധി.....


അപർണ ജോസ്
9B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത