കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പുനർജനിക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khmhsvalakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുനർജനിക്കായ്‌ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജനിക്കായ്‌

വസുന്ധരേ
 ഇത് കൊഴിഞ്ഞുവീണ തൂവലുകൾ
 നിൻ ധൂളിയില്നിന്നും ഉടലെടുത്തു,
നിന് ഗദ്ഗദം കേട്ടുണർന്ന്,
നിന് മുലപ്പാൽ കുടിച്
നിൻ താരാട്ടുപാട്ടുകേട്ടുണർന്നവർ...
നീ കൈപിടിച്ചുയർത്തിയവർക്കറിവേറെയാണിന്ന്, അലിവൊ ട്ടുമില്ലതാനും.
വരണ്ടുണങ്ങിയ നിന്റെ കണ്ണുനീർചാലുകൾക്ക് എന്നോട് പറയാനുള്ളത്, മലീമസമില്ലാതെ നിറഞ്ഞൊഴുകിയ കഥ.. നീലാകാശത്തിനവർ കരിഛായം മുക്കി. നിൻ പച്ചിലത്തോപ്പുകളും മധുവൂറും തേന്കണവും അവർ കച്ചവടംചെയ്തു. പുൽകൊടിത്തുമ്പിലെ പച്ചപുൽച്ചാടിയെപോലും തുഷാരബിംബത്തെ ചുംബിക്കുവാനനുവദിക്കാതെ, അവർ.....
വളർന്നു...
കാലത്തിന്റെ ഗോസായിക്കുന്നുകളിൽ കാത്തിരുന്ന കൈവഴിയിൽ എല്ലാം അവന്റെ കാൽച്ചുവട്ടിലെ മണ്തരികൾ...
മക്കളേ....
വരുമൊരു മഹാമാരി.. അപഹരിക്കുമവൻ നിന്നെയും നിൻ വിഷമയമാർന്ന അഹങ്കാരത്തെയും. അത് നിന്റെ കൈകളെ പിടിച്ചുകെട്ടും, നിൻ വായ തുന്നിച്ചേർക്കും, നിന്നെ അകറ്റിനിർത്തും പിന്നെ, നീ തനിച്....... തെളിയുമോ വീണ്ടുമൊരാകാശനീലിമ
വിടരുമോ വീണ്ടുമീവാണിക്കാടുകൾ
തുടരുമോ കളമരുവിതന് താളങ്ങൾ...
 

അഭിനശ്രീ
8A കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത