ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ബാക്ടീരിയ,വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവ അടങ്ങുന്ന രോഗാണുവൃന്ദം, വിഷമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവും ദ്രോഹങ്ങളെയും ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെ തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ അവസ്ഥ. പ്രതിരോധവ്യവസ്ഥയെന്നത് പ്രതിരോധവ്യൂഹത്തെയും അതിലുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യുണോളജി. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരീണമിക്കാൻ രോഗകാരികൾക്ക്സാധിക്കും ഇതിനുകാരണം രോഗകാരികൾ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചിട്ടുണ്ട് ഏകകോശ ജീവികൾ മുതൽ ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സുരക്ഷയ്ക്കുവേണ്ടി ഏറിയോ കുറഞ്ഞോ പ്രതിരോധവ്യവസ്ഥ കാണാം . ബാക്ടീരിയകളെ പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്ക് പോലും വൈറസ് ബാധയെ പ്രതിരോധിക്കുവാൻ പോന്ന ജൈവ രസങ്ങളുടെയും രാസാഗ്നികളുടെയും സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റുതരം രോഗപ്രതിരോധ വ്യവസ്ഥകളും പരിണമിച്ച് ഉണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തു ജാലങ്ങളിലുമൊക്കെ കശേരുക്കളിൽ ഇന്ന് കാണുന്ന അതിവിദഗ്ധമായ രോഗ പ്രതിരോധ സംവിധാനത്തിന്റെ പൂർവ രൂപങ്ങളെ ദർശിക്കാം. അണുബാധകളെ തടയുന്ന മാംസൃങ്ങളായ ഡിഫൻസിനുകളും ആൻറി മൈക്രോബിയൽ പെപ്റ്റൈഡ്കളും ഹാനികരങളായ കോശങ്ങളെയും അന്യവസ്തുക്കളെയും വിഴുങ്ങി നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷകകോശങ്ങൾ മുതൽ രോഗാണുക്കൾ ക്കെതിരെ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധാനുപൂരകങ്ങൾ വരെ ആയുധ ശേഖരത്തിലെ സങ്കേതങ്ങളാണ്. മനുഷ്യനുൾപ്പെടെയുള്ള താടിയുള്ള കശേരുക്കളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്.കുറച്ചു സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം(ആർജിത പ്രതിരോധം) ഇതിനുദാഹരണമാണ്.ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച് ഓർമ പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു.വീണ്ടും അതേ ഇനം രോഗകാരി യുടെ ബാധയുണ്ടായാൽ പെട്ടെന്ന് തന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു. പ്രതിരോധ കുത്തിവെപ്പുകൾ ഉപയോഗിക്കുന്നതും ഈ സംവിധാനമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ