വി.വി.യു.പി.എസ് പള്ളിപ്രം/അക്ഷരവൃക്ഷം/കൊറോണ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ
കൊറോണ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ
ലോകം ഇപ്ഫോൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.ഇത് പരത്തുന്നത് കൊറോണ എന്ന വൈറസ് ആണ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഇത് തുടങ്ങിയത്. ഇരുന്നൂറോളം രാജ്യങ്ങളിൽ ഇത് വ്യാപിച്ചിട്ടുണ്ട്.ഏകദേശം പതിനാറ് ലക്ഷം പേരെ ഇത് ബാധിച്ചു. മരണത്തിന് കീഴടങ്ങിയവർ ഒരു ലക്ഷം കടന്നു. ഇന്ന് കൊറോണ ബാധിച്ച എല്ലാ രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ ജീവൻ രക്ഷിക്കാൻ ,നമ്മുടെ രാജ്യം രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഒരു കൂട്ടം ആൾക്കാരുണ്ടിവിടെ. ഡോക്ടർമാർ,നഴ്സുമാർ,മറ്റു ആരോഗ്യ പ്രവർത്തകർ,പോലീസുകോർ,ഇവരെയൊന്നും നമ്മൾ മറന്നു പോകരുത്. ഇവരോടുളള ആദര സൂചകമായി ജനതാ കർഫ്യൂ ദിനത്തിൽകയ്യടിക്കുവാനും രോഗ ബാധക്കെതിരെയുളള പോരാട്ടത്തിൽ ആരും ഒറ്റക്കല്ലെന്നുളള സന്ദേശം നൽകാൻ ഐക്യ ദീപം തെളിയിക്കുവാനും പ്രധാന മന്ത്രി ആഹ്വാനം ചെയ്തു. ഇതു കൂടാതെ നമ്മുടെ മുഖ്യമന്തിയുടെ ശാരീരിക അകലം സാമൂഹിക ഒരുമ എന്ന ആശയം വളരെ പ്രശംസനീയമാണ്. നമ്മുടെ സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളുമെല്ലാം എടുത്ത് പറയേണ്ട കാര്യങ്ങളാണ്. കൊറോണക്കെതിരെ ഇത് വരെ കൃത്യമായ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രാജ്യങ്ങളും പല മരുന്നുകളും പരീക്ഷിച്ചു നോക്കുന്നുണ്ട്. ഇതിൽ ഏറ്റവും ഫലപ്രദമായ മരുന്നാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ളോറോക്വിൻ. ഇത് നമ്മൾ പല രോജ്യങ്ങളിലേക്കു അവരുടെ ആവശ്യ പ്രകാരം കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബൊൽസനാരോ ഈ മരുന്നിനെ വിശേഷിപ്പിച്ചത് രാമായണത്തിലെ മൃത സഞ്ജീവനിയോടാണ്. കൊറോണ നമുക്ക് ധാരാളം നെഗറ്റീവ് വശങ്ങൾ തന്നെന്ഗിലും ഇതിൽ നിന്നും നമ്മൾ കുറെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. 1. പ്രകൃതിയുടെ മുന്നിൽ ആരും വലിയവനല്ല. 2. ഫാസ്റ്റ് ഫുഡ് തൽക്കാലത്തേക്ക് ഒഴിവാക്കി, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു തുടങ്ങി. 3. അടുക്കളതോട്ടത്തിൻെറ ആവശ്യകത മനസ്സിലാക്കി ഒട്ടുമിക്ക പേരും അത് ചെയ്യാൻ ആരംഭിച്ചു. 4. വ്യക്തി ശുചിത്വം പാലിക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി. 5. പരിസര ശുചിത്വം എല്ലാവരും പാലിച്ചു തുടങ്ങി. 6. വിവാഹങ്ങളും മറ്റു ചടങ്ങുകളും ആർഭാടമില്ലാതെ എങ്ങനെ നടത്താം എന്ന് ജനങ്ങൾ മനസ്സിലാക്കി. 7. ഇതിനെല്ലാം ഉപരിയായി ജനങ്ങൾ പുറത്തിറങ്ങാത്തതും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും ഫാക്ടറികൾ തുറക്കാത്തതും ഭൂമിക്ക് ഉപകാരമായി. ഭൂമി പകുുതിയോളം ശുദ്ധിയായി. ദയവ് ചെയ്ത്ഗവൺമെൻറ് പറയുന്നത്ര നാൾ എല്ലാവരും വീട്ടിൽ ഇരിക്കുക. നമ്മൾ കൊറോണയെ അതിജീവിക്കും."ലോകാ സമസ്താ സുഖിനോ ഭവന്തു" .ഇതാവട്ടെ നമ്മുടെ പ്രാർത്ഥന.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ