ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അക്ഷരവൃക്ഷം/വിരുന്നു വന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിരുന്നു വന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിരുന്നു വന്ന മഹാമാരി

ജീവന്റെയവസാനശ്വാസത്തിനായ്
പിടയുന്നു മർത്യാ നീയീയുലകിൽ
വന്നു മഹാമാരി കോവിഡിൻ രൂപത്തിൽ ,
നമ്മെ ഭൂവിൽ നിന്നു തുടച്ചുമാറ്റാൻ .

പകയില്ല വൈരാഗ്യമേതുമില്ല
മതമില്ല ജാതിയും വർണ്ണ വർഗങ്ങളും
കക്ഷി രാഷ്ട്രിയ ബന്ധങ്ങളില്ല
പണ്ഡിതനുമില്ല പാമരനുമില്ല
സമ്പന്നനില്ല ,ദരിദ്രനില്ല
മാരിക്ക്‌ മുന്നിലേവരുംതുല്യം

മലിനമാം ജലാശയങ്ങളും ചൂഷിത വനങ്ങളും
മലിനമാം അന്തരീക്ഷവും
നാം സ്വയം വരുത്തിയ വിനകളാണ്
അവയൊരു കാലമെങ്കിലും തിരിഞ്ഞു -
കൊത്തുമെന്നോർക്കുക മർത്യാ നീ .

പതറാതെ തളരാതെ ,പൊരുതാം നാമൊന്നായ്
തകരില്ല തളരില്ല ,നാം ഒരിക്കലും
തടയാം തകർക്കാം നമുക്കീ
ജീവന്റെ കാലനാം മഹാമാരിയേ !
ആരോഗ്യ സേവകർ പറയും വചനങ്ങൾ
ജീവിതശൈലിയിൽ ശീലമാക്കൂ
തടയാം നമുക്കീ മഹാമാരിയെ
പൊരുതാമവസാന ശ്വാസം വരെ.


സരയൂ സന്തോഷ്
7 c ജാനകി മെമ്മോറിയൽ യു പി സ്കൂൾ,ചെറുപുഴ .
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത