കെ.എ.എൽ.പി.എസ് മണത്തല/അക്ഷരവൃക്ഷം/സഹനം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സഹനം | color=2 }} <center> <poem> ഭൂമിയെ നമ്മൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഹനം

ഭൂമിയെ നമ്മൾ വെട്ടി നുറുക്കി
ഫ്ലാറ്റുകൾ പണിതു വസിക്കുന്നു
ശുദ്ധജലത്തിനെ മായം ചേർത്ത്
ജ്യൂസ് ആക്കി മാറ്റുന്നു
വിഷമാണിതെന്നറിഞ്ഞാലും
പഠിച്ച ശീലം മാറ്റാതെ
രോഗങ്ങളെ നാം കൂടെ കൂട്ടി
മരിച്ചു വീഴുന്നീമണ്ണിൽ
മരങ്ങൾ വേണ്ട ഏസി മതി
പ്രാണവായുവെ നാം മറന്നു
നമ്മുടെ ജീവനെ നാം തന്നെ
കവർന്നെടുക്കുന്നീവിധം
വെള്ളവുമില്ല വായുവുമില്ലൊരു
കാലം വരുമിനി വൈകാതെ
പരിസ്ഥിതിയെ സംരക്ഷിക്കാൻ
കൈകോർത്തിടാം എല്ലാർക്കും

അഹന്യ.എം.എ.
3 കെ.എ.എൽ.പി.എസ്.മണത്തല.
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത