സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ലേഖനം-ദുരിതകാലം
ദുരിതകാലം-വെളിച്ചം വീശുന്നവർ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മഹാമാരിയായകോറോണ വൈറസ് നേരിൽ കണ്ട് വേദനാജനകമായി നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ഈ തലമുറ കാണേണ്ടി വന്നു. നമ്മുടെ ജീവിത ശൈലിയെ തന്നെ മാറ്റിമറിക്കേണ്ടി വരുന്ന ഒരു കാലം മുൻതലമുറയ്ക്കുപ്പോലും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ പകലെന്നോ രാത്രിയെന്നോ നോക്കാതെ കഷ്ടപ്പെടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ അവർ തങ്ങളുടെ ജീവൻ പോലും വകവയ്ക്കാതെയാണ് രോഗികളെ സംരക്ഷിക്കുന്നത്. മനശക്തിയും മറ്റുള്ളവരെ സ്വന്തമായി കാണാനുമുള്ള മനസ്സാണ് അവരെ ഇതിന് പ്രചോദിപ്പിക്കുന്നത്. ഇതു കൊണ്ടാണ് അവർ ദൈവത്തിന്റെ സ്വന്തം മാലാഖമാരായി മാറുന്നത്.
|