എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

കൂട്ടുകാരേ ഞാൻ ഇന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു കൊച്ചു ലേഖനമാണ് നിങ്ങളുടെ മുൻപിൽ പങ്കുവയ്ക്കുന്നത്.ഇന്ന് നാമെല്ലാവരും മാധ്യമങ്ങളിൽക്കൂടി എപ്പോഴും കേട്ടു വരുന്നതാണ് പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരതകൾ ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ കേരളം ഇന്ന് അങ്ങനെയല്ല . എന്താണ് കേരളത്തിൻറെ ഇന്നത്തെ സ്ഥിതി എന്ന് നമ്മൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം ഇങ്ങനെയാവാൻ കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. നിറയെ പുഴകളും മലകളും മരങ്ങളും നിറഞ്ഞ നമ്മുടെ നാട് ഇന്ന് അതെല്ലാം നിരത്തി ഫ്ലാറ്റുകളും മാളുകളും ബിൽഡിങ്ങുകളും ഒക്കെ ആയി മാറിയിരിക്കുന്നു. മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ വളരെയേറെയാണ് അതുകാരണം പ്രകൃതി നമുക്ക് പ്രളയമായും സുനാമിയായും പകർച്ചവ്യാധികളായും തിരിച്ചടി തന്നു കൊണ്ടിരിക്കുന്നു. ഇതിന് പ്രതിവിധി തേടേണ്ടത് നമ്മൾ തന്നെയാണ്. ഇനിയും അതിന് നാം തയ്യാറായില്ലെങ്കിൽ അത് വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആകും. ഒരു മരമെങ്കിലും നമുക്ക് പ്രകൃതിക്കായി നൽകാം അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്. അതുപോലെ ജലമലിനീകരണം കാരണം നാം ഇന്ന് അതിഭീകരമായ കുടിവെള്ള ക്ഷാമത്തിലേക്കും വരൾച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ വഴികളിലൂടെ കുടിവെള്ള വണ്ടികൾ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ച്ച നിത്യസംഭവമായി മാറിയിരിക്കുന്നു. നിറഞ്ഞ് ഒഴുകിയിരുന്ന നമ്മുടെ പുഴകൾ ഇന്ന് മെലിഞ്ഞ് ഒഴുകുകയാണ്. ഭൂമിയുടെ പച്ചപ്പ് ഒക്കെ മങ്ങി പോയിരിക്കുന്നു. മുറ്റം കോൺക്രീറ്റ് ചെയ്യുന്നത്കൊണ്ട് നമുക്ക് എന്താണ് ഗുണം. മഴവെള്ളം ഭൂമിയിലേക്കിറങ്ങാതെ ഒലിച്ചുപോകുന്നു ഇതെല്ലാം ചെയ്യുന്നത് കൊണ്ട് നമുക്ക് ദോഷങ്ങളാണ് ഉണ്ടാകുന്നത്. ഗുണങ്ങളൊന്നും അതിലൂടെ ലഭിക്കുന്നില്ല . നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വളരെയേറെ മാരകമാണ് ഇത് ഉപയോഗിക്കുന്നത് കൊണ്ട് നാം തന്നെ ഇല്ലാതാകുന്നു. ഉപയോഗിച്ച് കഴിഞ്ഞാൽ കത്തിക്കുന്നതും വലിച്ചെറിയുന്നതും എല്ലാം നമ്മുടെ പ്രകൃതിക്ക് വലിയ ദോഷങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്ലാസ്റ്റിക് കത്തിച്ചാൽ പല രോഗങ്ങളും നമ്മെ പിടികൂടുന്നു. ഇങ്ങനെയൊക്കെ നമ്മൾ പ്രകൃതിയോട് ക്രൂരതകൾ ചെയ്യുമ്പോൾ പ്രകൃതി നമ്മെ പഠിപ്പിക്കാൻ വേണ്ടി പ്രളയം തന്നു. കുന്നുകളും മലകളും വയലുകളും ഒക്കെ സംരക്ഷിച്ച് നമ്മുടെ പഴയ ദൈവത്തിന്റെ സ്വന്തം നാട് നമുക്ക് തിരിച്ചുപിടിക്കാം. നമ്മുടെ നാടിന്റെ നല്ല ഭാവിക്കുവേണ്ടി മരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചു കേരളം ഒരു സുന്ദര ഹരിതകേരളം ആക്കാൻ വേണ്ടി നമുക്കൊരുമിച്ചു കൈകോർക്കാം