ഡി.ബി.എച്ച്.എസ്. വാമനപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('പ്രമാണം:സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ
സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ

സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രീയതയുടെ വെളിച്ചം പകരാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ. ഡിസംബർ 26 ന് നടക്കുന്ന ഗ്രഹണത്തെക്കുറിച്ച് ലഘുലേഖകൾ വിതരണം ചെയ്തും ഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള ഫിൽറ്റർ കണ്ണടകൾ നിർമ്മിക്കുന്ന രീതി പൊതു ജനങ്ങൾക്കിടയിലേക്കെത്തിച്ചും വിദ്യാഭ്യാസം സാമൂഹ്യ നൻമക്ക് എന്ന ലക്ഷൃം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് വാമനപുരം DBHS ലെ സാമൂഹ്യ ശാസ്ത്രം ക്ലബിലെ അംഗങ്ങളായ കുട്ടികൾ.

ഡിസംബർ 26 ന് രാവിലെ 8 മണി മുതൽ ഏതാണ്ട് 11.11 വരെയാണ് കേരളത്തിൽ സൂര്യഗ്രഹണം അനുഭവപ്പെടുന്നത് . മലബാർ മേഖലയിൽ വലയ ഗ്രഹണവും തെക്കൻ ജില്ലകളിൽ ശക്തമായ ഭാഗിക ഗ്രഹണവുമാണ് കാണാൻ കഴിയുന്നത്. നഗ്നനേത്രങ്ങൾ ഉപയോഗിച്ചോ കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചോ ഗ്രഹണ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ക്ഷതമേൽപ്പിക്കും. പ്രത്യേകം തയ്യാർ ചെയ്ത ഫിൽറ്റർ കണ്ണടകളിലൂടെ സൂര്യ നിരീക്ഷണം നടത്തുവാൻ കഴിയും. ഗ്രഹണ ബോധവൽക്കരണ ക്ലാസിന്റയും ഫിൽറ്റർ കണ്ണട നിർമ്മാണ പരിശീലനത്തിന്റെയും ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.ജയേന്ദ്രകുമാർ നിർവ്വഹിച്ചു. പരിശീലനത്തിനായി നിർമ്മിച്ച കണ്ണടകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിതരണം ചെയ്തു. പരിശീലനം നേടിയ കുട്ടികൾ വരും ദിവസങ്ങളിൽ തങ്ങൾ നേടിയ അറിവുകൾ പൊതുജനങ്ങൾക്കായി പകർന്നു നൽകും.

അധ്യാപകരായ കെ.ലക്ഷ്മി, എസ്.വിജയലക്ഷ്മി, ബി.എസ്.സജികുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി -