സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/*തടവിലാക്കാം കോവിഡിനെ*
*തടവിലാക്കാം കോവിഡിനെ*
നമ്മുടെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്19.നമ്മുടെ ഓരോരുത്തരുടെയും ചെറിയ അശ്രദ്ധകൾ കാരണം ഈ വൈറസ് എന്ന വില്ലൻ നമ്മുടെ ലോകത്തെ അതിന്റെ അടിമകളാക്കിയിരിക്കുകയാണ്. നമ്മുടെ ദൃഷട്ടിക്കുപോലും കാണാൻ സാധിക്കാത്ത ആ വൈറസിനു മനുഷ്യരാശിയെ തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ട്. കൊറോണ വൈറസ് അതിന്റെ ആധിപത്യം ഭൂമിയിൽ സ്ഥാപിക്കാൻ തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് അതിനെ പ്രതിരോധിക്കാനുള്ള ഒരേഒരു മാർഗം വ്യക്തിശുചിത്വം മാത്രമാണ്. സാമൂഹിക അകലം പാലിക്കുക കൊറോണ വൈറസിന്റെ ഈ വിളയാട്ടം നമുക്ക് അവസാനിപ്പിക്കാം. പറ്റുന്ന സമയം മുഴുവനും വീട്ടിൽ തന്നെ കഴിയുകയാണ് നല്ലത്. പുറത്തുപോകേണ്ട ആവശ്യം വന്നാൽ മാസ്ക് ധരിച്ചു പുറത്തിറങ്ങുക. പുറത്തുപോയിട്ട് വരുമ്പോൾ മറക്കാതെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇരുപതുസെക്കന്റ് കൈ നന്നായി കഴുകുക.ഇടയ്ക്കിടെ കൈകഴുകുന്നത് കൊറോണ വൈറസിനെ നശിപ്പിക്കാൻ നമ്മെ സഹായിക്കും. കോവിഡ് ബാധിതരുടെ എണ്ണം തൻമൂലം ഉണ്ടാകുന്ന മരണവും ലോകമെമ്പാടും ദിനം പ്രതി വർധിച്ചു വരികയാണ് നമ്മുടെ ചെറിയ അനാസ്ഥയ്‌ക്ക് വലിയ വില നൽകേണ്ടി വരും. "കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറു മഹാമാരിയെ പ്രതിരോധിക്കു"..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ