എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം - പ്രതിരോധം
പ്രകൃതിയുടെ പ്രതികാരം - പ്രതിരോധം
" ഇപ്പോ എവിടെന്നുവന്നു, ഇതിനുമുമ്പ് എവിടെയും കേട്ടിട്ടില്ലാത്ത ഒരു സാധനം ". കാലം മാറുമ്പോൾ ഇങ്ങനെ ഓരോന്ന് വരും പ്രതികാരം ചെയ്യാൻ. പണ്ട് എന്റെ കുട്ടിക്കാലത്ത് പ്രകൃതിയുമായി എനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും മരങ്ങളും, ചെടികളും, ജീവികളെയും കുറിച്ചുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. പരമ്പര്യമായി കർഷകരായ ഞങ്ങൾക്ക് പ്രകൃതി ദൈവമായിരുന്നു. പ്രകൃതിയെ ഒരിക്കലും ദ്രോഹിക്കാൻ ശ്രമിച്ചിട്ടില്ല. പ്രകൃതിയുടെ കനിവായിരുന്നു ഞങ്ങളുടെ ജീവിതം. വളരെ ആരോഗ്യവനായിരുന്നു എന്റെ അപ്പൻ, ദൈവത്തിന്റെ കളത്തിൽ മരണം വിധിക്കപ്പെട്ടു. പിന്നെ ചുമതലകൾ എനിക്ക് കൂടി, ഗ്രാമത്തിൽ ആർക്കും അറിയാത്ത എന്റെ പേര് തുടർച്ചയായി കേട്ടുതുടങ്ങിയപ്പോൾ കുറച്ചു സന്തോഷം തോന്നി. പ്രകൃതിയുമായുള്ള എന്റെ ബന്ധം വർദ്ധിച്ചു. കുട്ടികളുടെ 'ജോസേട്ടാ 'എന്ന വിളിയിൽ സംശയങ്ങളുടെ ഉയർച്ചയായിരുന്നു. അപ്പന്റെ രീതി പിന്തുടരാൻ ശ്രമിച്ചു. കാലം മാറി എല്ലാം ഓർമ്മകൾ മാത്രം. കല്യാണം കഴിഞ്ഞു, പിന്നെ മൂന്ന് പിള്ളേര്, ചെലവും കൂടി. ശുചിത്വമില്ലാത്ത കൃഷി. കൃഷി തുടരുന്നുണ്ടെങ്കിലും മണ്ണിന്റെ ഫലം കുറവാണ്. സഹായിക്കാൻ ആളില്ലാതായി "മൂന്നെണ്ണം ഉണ്ടെങ്കിലും കൃഷിയിൽ സഹായിക്കാൻ ആളില്ല " പിള്ളേർക്ക് കുടിലിൽ ഒന്നും താമസിക്കാൻ കഴിയാത്തതുകൊണ്ട് കൃഷിയിടം പണയം വെച്ച് വീട് വെച്ചു. കോൺക്രീറ്റ് ചെയ്തു. കൃഷിയിടത്തു കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ. നിറച്ചും മലിന്യങ്ങൾ. ഓരോന്നിനും മരങ്ങളായ മരങ്ങളും വെട്ടി. ഒരു ബിസിനസുകാരൻ വന്ന് കൃഷിയിടം വാങ്ങി. അത് നിരത്തി ബംഗ്ലാവ് പണിതു. ഇപ്പൊ ശുചിത്വമെന്ന സാധനമേ ഇല്ല. ഒന്നുറപ്പാ ഇതിനൊക്കെ ദൈവം ചോദിക്കും. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ജോസേട്ടൻ എന്റെ കൈയിൽ കിടന്ന് മരിച്ചത്. വളരെ അധ്വാനി ആയിരുന്നു അദ്ദേഹം. എങ്കിലും ജോസേട്ടൻ പറഞ്ഞ പോലെ ദൈവം ചോദിക്കും. കാലം കടന്നു പോയി, അത് വരാൻ പോകുന്നു 'പ്രകൃതിയുടെ പ്രതികാരം '. വരുത്തിവെച്ച തീനാളമായി മഹാ പ്രളയം കടന്നു പോയി. ആളുകൾ അത് ഒന്നിച്ചു നിന്ന് പ്രതിരോധിച്ചു. പിന്നെ നിപ്പ വൈറസ്, തോപ്പിക്കാൻ കഴിയില്ലെന്നു മനസിലാക്കി അതും പോയി. അല്ലെങ്കിൽ കേരളം അതിനെ തോൽപ്പിച്ചു. പിന്നെയും വന്നു പ്രളയം, അത് നാശനഷ്ടം വിതച്ച് കടന്നുപോയി. ഇനി ഒന്നും ഉണ്ടാകില്ലെന്നു കരുതിയതാ, പിന്നെയാ കേട്ടത് ചൈനയിൽ കൊറോണ എന്ന ശക്തിവത്തായ വൈറസ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത് ചൈനയെ അലങ്കോലമാക്കി. അത് വിവിധ രാജ്യങ്ങളിലേക്കും പടർന്നു പന്തലിച്ചു. തീ കാത്തുന്നതിനേക്കാൾ വേഗം ഇന്ത്യയിലും, അവസാനം കേരളത്തിലും എത്തി. ലോകത്തു തന്നെ ലക്ഷക്കണക്കിനും, ഇന്ത്യയിൽ ആയിരക്കണക്കിനും ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഒരുപാടു പേർക്ക് ജീവൻ നഷ്ടമായി. കേരളത്തിലും മരണം റിപ്പോർട്ട് ചെയ്തു. എന്നാൽ കേരളം മറ്റു സംസ്ഥാനങ്ങൾ പോലെ അല്ല. എന്തും പ്രതിരോധിക്കാൻ മടിയില്ലാത്തവരാണ് കേരളീയർ. പ്രതിരോധിക്കുക തന്നെ ചെയ്യും. അത് ഉറപ്പാണ്. രോഗ പ്രതിരോധത്തിന് നമ്മൾ ചെയ്യേണ്ടത് വളരെ എളുപ്പമാണ്. വീടും, പരിസരവും, നമ്മളും ശുചിയായിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കിറുകൃത്യമായി പാലിക്കുക. കൈകൾ എല്ലായിപ്പോഴും സോപ്പും, വെള്ളവും ഉപയോഗിച്ച് ശുചിയായി സൂക്ഷിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്തുപോകുമ്പോൾ മുഖാവരണം ശീലമാക്കുക. കൂട്ടം കൂടി നിൽക്കാതിരിക്കുക. മുതിർന്നവർക്ക് കൈത്താങ്ങാകുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക എന്നിവ ചെയ്യണം. പിന്നെ ചെയ്യേണ്ടത് പുറത്തു കറങ്ങിയടിച്ചു നടക്കാതെ രാജ്യത്തിന്റെയും, സമൂഹത്തിന്റെയും, നമ്മൾ ഓരോരുത്തരുടെയും നന്മക്കായി കഴിവതും വീട്ടിൽ തന്നെ തുടരുക. ഒട്ടും പേടിക്കാതെ ജാഗ്രതയോടെ പ്രയത്നിച്ചാൽ ദൈവത്തിന്റെ, പ്രകൃതിയുടെ ഈ പ്രതികരത്തെ നമുക്ക് പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ