ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/എന്റെ കോഴി വളർത്തൽ പരീക്ഷണങ്ങൾ
എന്റെ കോഴി വളർത്തൽ പരീക്ഷണങ്ങൾ
ഒരു ജീവിയേയും വളർത്തി അധികം പരിചയം ഉള്ള ആളല്ല ഞാൻ. തികച്ചും അവിചാരിതമായാണ് എനിക്ക് കൂട്ടുകാരിയുടെ അടുത്ത് നിന്ന് അഞ്ച് കോഴിക്കുഞ്ഞുകളെ കിട്ടിയത്. കിട്ടി കഴിഞ്ഞപ്പോഴാണ് ഇവയെ എങ്ങനെ വളർത്തും എന്ന ചിന്ത എന്നെ അലട്ടിയത്.വീട്ടിൽ ഒരു കോഴിക്കൂട് പോലും ഇല്ല .ആദ്യത്തെ ദിവസം അതിനെയെല്ലാം തീറ്റയും കൊടുത്ത് ഒരു മുറിയിലിട്ട് പൂട്ടി. അതിന് ഉമ്മയുടെ വക നല്ലത് കിട്ടി. സ്വൈര്യം കെട്ടപ്പോൾ വാപ്പ പോയി ഒരു കൂട് വാങ്ങിക്കൊണ്ടു വന്നു.പക്ഷെ രണ്ട് ദിവസം കൊണ്ട് തന്നെ ഒരു കാര്യം മനസ്സിലായി, ഈ കൂട്ടിലൊന്നും അവ ഒതുങ്ങൂല്ലന്ന് .അതെങ്ങനെ മുടിഞ്ഞ തീറ്റയല്ലേ! വാപ്പ പോയി ഒരു പുതിയ വലിയ കൂടുമായി വന്നു.രണ്ട് പൂവൻകോഴികളും മൂന്ന് പിടക്കോഴികളുമാണ് എനിക്ക് കിട്ടിയത്.അതിൽ ഒരു പിടക്കോഴി ആദ്യ ദിവസം മുതൽ തന്നെ വളരെ തളർച്ചയിലായിരുന്നു. പാവം എനിക്ക് സങ്കടം തോന്നി.ഉമ്മ പറഞ്ഞു അതിന് വാതപ്പനിയാന്ന്. ഒരാഴ്ച്ചകൊണ്ട് അതിന്റെ പണി തീർന്നു. ഞാനും വാപ്പയും കൂടി അതിന് ഔപചാരികമായി യാത്രയയപ്പ് നൽകി പറമ്പിന്റെ മൂലയിൽ കുഴിച്ചിട്ടു.ഇപ്പോ രണ്ട് പൂവനും രണ്ട് പിടയും, നല്ല ഉഷാറാണ്.ഇപ്പോ ഏതാണ്ട് എട്ടാമ്പത് മാസമായി അവ എൻ്റെ കൂടെ, അവയ്ക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതും കൂട്ടിൽ കേറ്റുന്നതും എല്ലാം ഞാൻ തന്നെ . ഇടയ്ക്ക് എന്റെ ഇക്ക എന്നെ സഹായിക്കും. പിടക്കോഴികൾ എല്ലാ ദിവസവും മുട്ടയിടും.പൂവൻകോഴികൾ മഹാ വില്ലൻമാരാണ്. ആര് പടികടന്ന് വന്നാലും ഓടിച്ചിടും ,അവസരം കിട്ടിയാൻ കൊത്തി പറിക്കും. എനിക്കും കിട്ടിയിട്ടുണ്ട് നല്ല കൊത്ത്. എന്നും പത്രം വായിക്കുന്ന ഒരു പ്രത്യേക സ്വഭാവം എന്റെ കോഴികൾക്ക് ഉണ്ട്. പിന്നീടത് ആർക്കും വായിക്കാൻ പറ്റില്ലന്ന് മാത്രം. എന്തായാലും എനിക്കവയെ ഭയങ്കര ഇഷ്ടമാണ് .ഇതങ്ങ് തുടരാൻ തന്നെയാണ് എന്റെ തീരുമാനം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ