എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/അവൾ കാത്തിരിക്കുകയാണ്
അവൾ കാത്തിരിക്കുകയാണ്
നേരം പുലർന്നു. അമ്മു എഴുന്നേറ്റു കുളിച്ചു യൂണിഫോമിട്ടു .അമ്മെ എന്റെ സ്കൂൾ വണ്ടി വരാറായോ എന്നാ അമ്മു നീ പറയുന്നത് ഇന്നുമുതൽ കുറച്ച് നാളേക്ക് സ്കൂൾ ഇല്ല.നമുക്ക് lockdown പറഞ്ഞിരിക്കുകയല്ലേ.എന്ത് ? ലോക്കഡോണോ ? അതെന്താ അമ്മെ , അതിനെന്താ സ്കൂൾ അടക്കുന്നത് ?അവൾക്ക് സംശയങ്ങൾ പലതായി അമ്മുവിന് ഉത്തരങ്ങൾ നൽകാനായി അമ്മുവും അമ്മയും കൂടി ഇറയത്തിരുന്നു . അമ്മു നമ്മുടെ നാട്ടിൽ വലിയ വൈറസ് രോഗം പടർന്നിരിക്കുന്നു . അത് പെട്ടെന്ന് ആളുകളിലേക്ക് പകരും . അത് പെട്ടെന്ന് പടർന്ന് പിടിക്കാതെയിരിക്കാനാണ് ലോക്കൽടൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് സ്കൂളുകൾ അടച്ചത് . ഇത് കേട്ടപ്പോൾ അമ്മുവിന് കാര്യം മനസ്സിലായി . കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ അമ്മുവിന് അമ്മ വാർത്ത വെച്ചുകൊടുത്തു കുറച്ചൊക്കെ കണ്ടു .പിന്നെ അമ്മു പുറത്തിറങ്ങി ചേച്ചിയുമൊത്ത് കളിതുടങ്ങി.
|