എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/അവൾ കാത്തിരിക്കുകയാണ്

അവൾ കാത്തിരിക്കുകയാണ്

നേരം പുലർന്നു. അമ്മു എഴുന്നേറ്റു കുളിച്ചു യൂണിഫോമിട്ടു .അമ്മെ എന്റെ സ്കൂൾ വണ്ടി വരാറായോ? എന്താ അമ്മു നീ പറയുന്നത് ഇന്നുമുതൽ കുറച്ച് നാളേക്ക് സ്കൂൾ ഇല്ല. നമുക്ക് ലോക്ക്ഡൗണ് പറഞ്ഞിരിക്കുകയല്ലേ. എന്ത് ? ലോക്ക്ഡൗണോ ? അതെന്താ അമ്മെ , അതിനെന്താ സ്കൂൾ അടക്കുന്നത്? അവൾക്ക് സംശയങ്ങൾ പലതായി അമ്മുവിന് ഉത്തരങ്ങൾ നൽകാനായി അമ്മുവും അമ്മയും കൂടി ഇറയത്തിരുന്നു. അമ്മു നമ്മുടെ നാട്ടിൽ വലിയ വൈറസ് രോഗം പടർന്നിരിക്കുന്നു. അത് പെട്ടെന്ന് ആളുകളിലേക്ക് പകരും. അത് പെട്ടെന്ന് പടർന്ന് പിടിക്കാതെയിരിക്കാനാണ് ലോക്കൽടൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് സ്കൂളുകൾ അടച്ചത് . ഇത് കേട്ടപ്പോൾ അമ്മുവിന് കാര്യം മനസ്സിലായി. കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ അമ്മുവിന് അമ്മ വാർത്ത വെച്ചുകൊടുത്തു കുറച്ചൊക്കെ കണ്ടു. പിന്നെ അമ്മു പുറത്തിറങ്ങി ചേച്ചിയുമൊത്ത് കളിതുടങ്ങി.
ഒരു ദിവസം സന്ധ്യയായി മഴ പെയ്യാൻ തുടങ്ങി. അമ്മുവും ചേച്ചിയും മഴയത്ത് കളിയ്ക്കാൻ തുടങ്ങി. അച്ഛനുള്ളപ്പോഴാണ് അവർ മഴയത്ത് കളിക്കാറുള്ളത്. കറണ്ടു പോയി. അവൾ നനഞ്ഞ് അകത്തേക്ക് പോയി ഡ്രസ്സ് മാറി. മഴയത്ത് കളിച്ചതിന് അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. മഴ തോർന്നപ്പോൾ കറണ്ട് വന്നു. അമ്മ വേഗം TV ഓൺ ചെയ്തു. അമ്മ വാർത്ത ചാനലാണ് വെച്ചത്. അമ്മു പറഞ്ഞു 'ഈ അമ്മയുടെ ഒരു കാര്യം എപ്പൊഴും ഈ വാർത്ത ചാനൽ മാത്രം വയ്ക്കുകയുള്ളു. അവൾ ബഹളം കൂട്ടി. അപ്പോഴാണ് ടീവിയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് അവളുടെ ശ്രദ്ധ പിന്നെ അങ്ങോട്ടായി. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. കുട്ടിയുടെ 'അമ്മ കോവിഡ് ആശുപത്രിയിലെ നഴ്‌സാണ്. അതിനാൽ വീട്ടിൽ പോകാൻ കഴിയാത്തതിനാൽ കുട്ടിക്കമ്മയെ കാണാൻ കഴിയില്ല. ഒരു ദിവസം കുട്ടി അമ്മയെ കണ്ടപ്പോൾ നിർത്താതെ കരയുകയാണ്. ഈ കാഴ്ച അമ്മുവിൻറെ മനസ്സിൽ പതിഞ്ഞു.
പിന്നീട് അവൾ എല്ലാ ദിവസവും വാർത്ത കാണാൻ തുടങ്ങി . അമ്മേ എന്ത് കഷ്ടമാണ് പോലീസ്സുകാരുടെ കാര്യം അവർക്ക്, സ്വന്തം ഭാര്യയെയും കുട്ടിയേയും കാണാൻപോലും സാധിക്കുന്നില്ലല്ലോ . അതെ മോളെ. പക്ഷെ ഇവർ മാത്രമല്ല ആരോഗ്യ പ്രവർത്തകരും, സർക്കാരും, പോലീസുകാരും നമ്മളെ സഹായിക്കുന്നുണ്ട്. ഉച്ചക്ക് ഭക്ഷണം കഴിച്ച അമ്മുവും ചേച്ചിയും കളിയ്ക്കാൻ പോയി. സന്ധ്യക്ക് കളി നിർത്തി കുളിച്ച് അമ്മു നേരെ ഓടി ടി വി ക്കു മുൻപിൽ ഇരുന്നു. വാർത്ത വെച്ചു. പെട്ടെന്ന് അമ്മു പൊട്ടിച്ചിരിച്ചു. അമ്മുവിൻറെ ചിരികേട്ട് ചേച്ചി വന്നു. വന്നയുടൻ ചേച്ചിയും ചിരിച്ചു. പെട്ടന്ന് ഇവർ രണ്ടുപേരുടെയും ചിരി കേട്ടും അവിടെ എന്ത് നടക്കുന്നതെന്നറിയാനുള്ള തിടുക്കത്തിൽ അമ്മ അടുക്കളയിൽ നിന്നും ഓടിവന്നു. അവിടെ ഡ്രോണുകൾ പറക്കുമ്പോൾ കൂട്ടംകൂടി നിൽക്കുന്നവരും ചീട്ട് കളിക്കുന്നവരെല്ലാം ഓടിപ്പോകുന്നു. ഇതിന്റെ ഇടക്കുമുണ്ട് തമാശ. അമ്മേ അത് ശരിയാണ് അമ്മുപറഞ്ഞു .
ഇപ്പൊ നിങ്ങൾക്കും വാർത്ത ചാനൽ ഇഷ്ടമായില്ലേ.
പിറ്റേന്ന് അമ്മു എഴുന്നേറ്റ് അമ്മയുടെ അടുത്ത് വന്ന് കുറച്ച് കാഴ്ച്ചകൾ ഫോണിൽ കാണിച്ചു കൊടുത്തു. ഈ സമയത്ത് നമ്മുടെ പ്രകൃതിയും നദികളുമെല്ലാം എത്ര വൃത്തിയായാണ് കിടക്കുന്നത് . വായുമലിനീകരണമോ, ശബ്ദമലിനീകരണമോ, അപകടങ്ങളോ ഒന്നും തന്നെ ഇല്ല. ലോക്കൽഡൗൺ കഴിഞ്ഞാലും നമ്മൾ കുറച്ചൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ പ്രകൃതിയെ നമുക്ക് തന്നെ സംരക്ഷിക്കാനാകും. അല്ലേ അമ്മേ ? അവൾ അമ്മയോട് പറഞ്ഞു. പക്ഷെ ഇതിനിടയിലും അവൾ കാത്തിരിക്കുകയാണ്. എന്തിനാണെന്നോ അച്ഛന്റെ സുഖമായ വരവിനായി .

നിരഞ്ജന.ടി.എ
4 എസ്‌ ആർ വി യു പി സ്കൂൾ പെരുമ്പടപ്പ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ