സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

17:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ രോദനം | color=3 }} <center> എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ രോദനം

എന്തിനു മനുഷ്യരേ! ഇത്രമേൽ നീ ക്രൂരത കാണിച്ചു എന്തിനു നീയെന്നെയിങ്ങനെ ശിക്ഷിച്ചു ലാളിച്ചു ഇത്രനാൾ നിന്നെ ഞാൻ ഊട്ടിയില്ലേ എൻ കണ്ണുനീരിനാൽ നിന്നിൽ ഞാൻ പുഞ്ചിരിയേകിയില്ലേ....

നീ കേൾക്കുന്നുവോ എൻ രോദനം നീ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ നീ വിഡ്ഢിയോ വിഡ്ഢിത്തം നടിക്കുകയോ നീ അന്ധനോ അന്ധത നടിക്കുകയോ.....

ഉണരൂ നിൻ അവബോധ മനസ്സിൽ നിന്നും മിഴിയുറച്ച് നോക്കൂ നിനക്ക് ചുറ്റും എൻ രക്തമോരോന്നും നീ ഊറ്റി കുടിച്ചിട്ടും എൻ കണ്ണീരിനാൽ ആനന്ദനൃത്തമാടിയിട്ടും....

ഇനിയും നീ ബധിരത നടിച്ചാൽ ഞാൻ ഒഴുക്കിയിടും എൻ കോപാഗ്നികൾ രൗദ്രതാണ്ഡവമാടീടും ഞാൻ നിന്നിൽ നിൻ മിഴിയോരോന്നുമായി ചൂഴ്ന്നെടുത്തിടും ഞാൻ....

ഒരു നല്ല നാളേക്കായ് നിറക്കൂ നന്മ തൻ തണ്ണീർകുടം മനുഷ്യാ നിന്റെ ആത്മശാന്തിക്കായ് നട്ടീടൂ ഒരു തൈ മരം കാടും കാട്ടരുവിയും മൊഴിഞ്ഞിടുന്നത് കാതോർത്തിടാം അന്ധത നിറയാത്ത ഒരു തലമുറയെ ഒരുമിച്ച് വാർത്തെടുക്കാം

ആശിഫ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത