സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം...
പരിസര ശുചിത്വം
ഓരോ ജീവിയും നമുക്കു ചുറ്റുപാടുമുള്ള സഹജീവികളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് ജീവിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീരുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്താൽ മാത്രമേ ഈ മനുഷ്യസമൂഹം നിലനിൽക്കുകയുള്ളൂ. ലോകത്തിലെത്തന്നേ ഏറ്റവും ശ്രദ്ദേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായിരിക്കുന്നു. ഇന്ന് കൊറോണ പോലുള്ള പലതരം വൈറസുകളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായി .കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വ കുറവും പല രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, കോവിഡ് - 19 എന്നീ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്ത് പടർന്നു പിടിക്കുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. കൊതുകുക ളുടെ ക്രമാതീതമായ വർദ്ധനവും ശുദ്ധജല ദൗർലഭ്യവുമാണ് മിക്ക പകർച്ചവ്യാധികളുടെയും പ്രധാന കാരണം.വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കുകയാണെങ്കിൽ നമുക്കീ രോഗാണുക്കളെ തുരത്താൻ സാധിക്കും.ഇതിന് വ്യാപകമായ പ്രചാരണവും ബോധവത്ക്കരണവും അത്യാവശ്യമാണ്. ജലസ്രോതസ്സുകൾ മലിനമാകാതെ കാത്തുരക്ഷിക്കുന്നതിനു വേണ്ടി കൊച്ചു കുട്ടികൾ മുതൽ പ്രായമായവരെ വരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. നമ്മുടെ നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ധാരാളം ജീവികൾ ഗുണകരമായി നമുക്കു ചുറ്റും നിലകൊള്ളുന്നു .ഉൽപരിവർത്തനത്തിലൂടെ ഈ ജീവികൾ ശക്തിയാർജ്ജിച്ച് ജീവ സമൂഹത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് നമ്മുടെ ജനങ്ങൾ പലതരം പകർച്ചവ്യാധികൾക്കൊണ്ട് മരണമടയുന്നു .ഇന്ന് കൊവിഡ് - 19 നെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.ഓരോ ദിവസവും മരണസംഖ്യ ഏറി വരുന്നു. ആശുപത്രികൾ നിറഞ്ഞു.കേരള സമൂഹം മുഴുവൻ അരക്ഷിതാവസ്ഥയിലായി. വൈറസിനെ തുരത്താനായി സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തര പോരാട്ടം നടത്തുന്നു.മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് വൈറസിനെ തുരത്തുന്നതിൽ മുൻപന്തിയിലാണ് ഇന്ന് കേരളം .ഇത്തരം വൈറസുകളെ തുരത്താൻ ജനങ്ങൾക്കാവും.ജനങ്ങൾ എല്ലാം വീട്ടിൽ തന്നെയിരുന്ന് വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ പരിസര ശുചിത്വവും പാലിക്കുകയാണെങ്കിൽ ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ ഈ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. നമുക്ക് ഈ മഹാമാരിക്കെതിരെ നിരന്തരം പോരാടം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ