ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം
കവിത മഴയെന്നപോലെ സങ്കടം' ഉള്ളിന്റെയുള്ളിൽ മായാതെ കിടപ്പു- ണ്ടെവിടെയോ ഒരു തോന്നൽ തീയെന്നപ്പോലെ കനലിന്റെ ചവിട്ടു- പടികൾക്കേറി കൊണ്ടു നടക്കുന്നതുപോലെ ഹൃദയഠ കടലായി ആഞ്ഞടിക്കുന്ന കാറ്റിനേയും തിരമാലകളെയും വിളിച്ചുണർത്തി കുരിരുട്ടിന്റെ മറവിലേക്ക് യാത്രയാകുന്നു.
തിരശ്ചീനമായി കണ്ടുമുട്ടുന്ന കണ്ണുകളാൽ തമ്മിൽ ഒഴുക്കിന്റെ പ്രവാഹം നീറി വരുന്നപുതുമഴപോലെ, ഏതോ കാലത്തിന്റെ ആദ്യചരിത്രമാ- യിറങ്ങുന്ന കണ്ണുനീർ, തലോടലിന്റെയും ആത്മവിശ്വാസത്തിന്റെയും അന്ധകാരത്തിലേക്ക് വീഴ്ന്നുകൊണ്ട് വറ്റിവരണ്ട ഒരു പുഴയെന്നപോലെ നെഞ്ചിൽ പെയ്തിറങ്ങി, തോരാതെ- പൊതിഞ്ഞ് മനസ്സിന്റെയുള്ളിലടക്കി വലിയ മുറിവോടുകൂടി,ഇടിമിന്നലായി കത്തിപടർന്ന് വേദനകളെ എതിർത്തുകൊണ്ട് ശാന്തമായൊരു ജീവിതം ആളിപ്പടർത്തി-ശബ്ദം മെല്ലെ താഴ്ത്തി കൊണ്ട്,ഒരറ്റം അരുവിയായി പുനർജ്ജനിക്കുന്നു- വെങ്കിലും,മരണത്തിനു മുന്നിലൊര- ടയാളമായി മഴപോലെയുണ്ടെന്നു- ളളിൽ കണ്ണുനീരിന്റൊരംശം-
സാതിക.പി.പി 10.സി
മലനാടിന്റെ രോദനം
ആരോ പറഞ്ഞപഴഞ്ചൊല്ലുപോലെയാ
മലയാളനാട്ടിൽ ഫലിക്കുന്നുമൊക്കെയും..
കാടിന്റെ മക്കളെ ജീവജാലങ്ങളെ
കൊന്നൊടുക്കീ അവർ മാനുഷരല്ലവർ...
കാട്ടുതീപോലെ പടരുന്ന ക്രൂരത...
പൊരുതാനുമില്ല.... ജയിക്കാനുമില്ല....
ആരോരുമില്ലയോ മലയാളനാട്ടിൽ?
ആരുണ്ട് മക്കളെ ജീവജാലങ്ങളെ
മാറോട് ചേർക്കാൻ ഈമലനാട്ടിൽ....
മനുഷ്യന്റെ ഉള്ളിലെ ജാതിപിശാചിനെ
കടലിൽ താഴ്ത്തിയ ധീരനായകരെ
നിങ്ങളെവിടെ???...
ഇനിയും വളരേണം ഈ മലനാട്ടിൽ
മലയാളനാടിനെ കരയിൽ കയറ്റുവാൻ
വളർന്നുവരുന്ന നായകരെ
ആരുണ്ട് ഇനിയെന്റെ മലനാട്ടിൽ?
ആരോ പറഞ്ഞ പഴഞ്ചൊല്ലുപോലെയാ
മലയാളനാട്ടിൽ ഫലിക്കുന്നുമൊക്കയും.
ശരണ്യ പി 10 C
കഥ നീലിമ എന്ന സനേഹസാഗരം ചേ൩ില മുക്ക് എന്നൊരു അതി മനോഹരമായ ഗ്രാമം. വളരെ ഹരിതാഭമായ ആ ഗ്രാമത്തിൽ സ്വന്തമായി മൂന്ന് കറവ പശുക്കളെങ്കിലുെം ഇല്ലാത്ത ഗ്രാമിണ൪ ഉണ്ടായിരുന്നില്ല . അതിനാൽ പശുവിനെ കറക്കിയും പാൽ വിറ്റും ഉപജീവന മാ൪ഗം നടത്തിയിരുന്നവരാണ് ആ ഗ്രമിണ൪. ആ ഗ്രാമത്തിലെ ഏറ്റവും നല്ല കറവക്കാരനാണ് ഗോപാലകൃഷ്ണ൯. ഭാര്യ തങ്കം. തങ്കപ്പെട്ട മനസിനുടമ. ഗോപാലകൃഷ്ണന് മൂന്ന് പെൺമക്കൾ. ഗോവതി,മാലതി, നീലിമ. ഏറ്റവും ഇളയവളാണ് നീലിമ . നീലു എന്ന് വിളിപ്പേരും മറ്റ് രണ്ടുപേരെക്കാളും സൗന്ദര്യം കുറവാണെങ്കിലും വിശാല മനസാണവൾക്ക്. പത്തരമാറ്റിന്റെ ഗ്രാമീണ പെൺകുട്ടി. ഇവളാണ് എന്റെ കഥയിലെ നായിക. നീലു വെറുമൊരു പതിനാല് വയസുകാരി. വീട്ടീലെ ഒരു വലിയ കുറു൩ത്തി തന്നെയാണവൾ. വലിയ കുട്ടിയാണെങ്കിലും കുട്ടിക്കളിക്ക് ഒരു കുറവുമില്ലെന്ന് അപ്പുറത്തെ വീട്ടിലെ അമ്മാളുഅമ്മ എപ്പോഴും പറയും. തന്റെ ജീവിത ലക്ഷ്യത്തിൽ എത്തിച്ചേരാ൯, അതിയായി ആഗ്രഹിക്കുന്ന,പരിശ്രമിക്കുന്ന ഒരു പെൺകുട്ടിയാണ് അവൾ. നീലൂന്റെ പതിനാലാമത്തെ വയസിലാണ് ഗ്രാമത്തിൽ വസൂരി രോഗം പിടിപെടുന്നത്. വൈകാതെ ആ രോഗം അവളുടെ അച്ഛനമ്മമാരെയും കൂടപിറപ്പുകളെയും പിടികൂടി.
ജീവിതത്തിൽ അവൾ തനിച്ചായ നിമിഷങ്ങൾ. മരണപ്പെടു൩ോൾ അമ്മ അവളോട് പറഞ്ഞത് ഒന്നുമാത്രം. ‘മുന്നേറണം, പൊരുതി ജീവിക്കണം'. എന്നും നീലൂന്റെ മനസിൽ ഇൗ സ്വരങ്ങൾ വന്നു പതിക്കും. പിന്നീടുള്ള കാലം നീലൂന് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. തന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു പുൽനാ൩് തളി൪ക്കും എന്ന പ്രതീക്ഷയിൽ അവൾ ജീവിക്കുന്നു . ആ ചേ൩ില മുക്കിൽ നീലിമ എന്ന പെൺകുട്ടി അതിജീവനത്തിലേക്ക് കുതിച്ചുചാടാൻ തന്നെ തീരുമാനിച്ചു . അവൾ പശുവിനെ കറക്കിയും പാൽവിറ്റും തന്നെ ജീവീത മാ൪ഗം കണ്ടെത്തി അവൾ രാവിലെ ഉണർന്ന് ഗ്രാമത്തിലെ എല്ലാവീടുകളിലും ചെന്ന് പാല് വിറ്റു.തൻെ്റ ദിനാരംഭം ആരംഭിച്ചു.ഏറ്റവും ഒടുവിൽ പാല് കൊടുക്കേണ്ടത് തെക്കേതിലെ ശാന്തമ്മ ചേച്ചിയുടെ വീട്ടിലാണ്. നീലു ഒരു കുടം നിറയെ പാലുമായി വേഗത്തിൽ നടന്നു.ശാന്തമ്മ ചേച്ചിയുടെ വീട്ടിൽ ഒരു കുഞ്ഞുവാവയുണ്ട്.നീലൂനാണെങ്കിൽ കുരുന്നുകളെ ഏറെ ഇഷ്ടമാണ്.അതുകൊണ്ട് കുഞ്ഞുവാവയോടൊത്ത് കൂടുതൽ നേരം കലിക്കാമെന്നോർത്ത് അവർ വേഗത്തിൽ നടന്നു. പാടവര൩ിലൂടെ ,വയലേലകളുടെ സൗന്ദര്യം ആസ്വദിച്ച് അവൾ അങ്ങനെ നടന്ന് നീങ്ങു൩ോഴാണ് നീലൂന്റെ കാതിൽ ആ ശബ്ഭം അലയടിച്ചു വന്നത്.ഒരു പക്ഷേ ആ ശബ്ദം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് തന്നെയാകാം .രക്ഷിക്കണേ.....ഓടിവരണേ.......എന്ന നിലവിളികേട്ടതും നീലൂന്റെ കണ്ണുകൾ പുഴയോരത്തേക്കാണ് പതിഞ്ഞത് .അതാ മൂന്ന് കുട്ടികൾ വെള്ളത്തിലേക്ക് മുങ്ങി താഴുകയാണ് !!! നീലു ഞെട്ടിപ്പോയി.അൽപ്പം ഭയക്കുകയും ചെയ്തു.ആരെയെങ്കിലും അറിയിക്കണമെങ്കിൽ സമീപത്തെന്നും ആരും തന്നെയില്ല .നീലു മറ്റ് ഒന്നും ചിന്തിച്ചില്ല.മൂന്ന് കുരുന്നുകളുടെ ജീവനാണ് വെള്ളത്തിൽ മുങ്ങിത്താഴുന്നത്.അവൾ കയ്യിലെ പാൽ പാത്രം വലിച്ചെറിഞ്ഞ് വെള്ളത്തിലേക്ക് ചാടി.മൂന്ന് ജീവന് വേണ്ടി ശരവേഗത്തിൽ അവൾ കുതിച്ചുച്ചാടി.ഈ സമയം ഗ്രാമസഭ പിരിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ പുഴയോരത്തേക്ക് കൂടി നടന്നുനീങ്ങുന്നു. അപ്പോഴാണ് ആ കാഴ്ച്ച അവരുടെ ശ്രദ്ധയിൽ പെട്ടത്.ഓടി കൂടിയ ഗ്രാമീണർക്ക് ആ കാഴ്ച്ച കണ്ട് നിസഹായരായി നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ.ആ ഗ്രാമീണജനത നെഞ്ചിടിപ്പോടെ നോക്കിനിൽക്കുകയാണ്.നീലു നീന്തിക്കൊണ്ടിരിക്കുകയാണ്.അതിസാഹസികമായി ഓരോരുത്തരുമായി നെഞ്ചോടു ചേർത്ത് അവളെ കരയ്ക്കടുപ്പിച്ചു.ആ ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് അതിവേഗത്തിൽ കുട്ടികളെ അടുത്തുള്ള വൈദ്യശാലയിൽ എത്തിച്ചു.വൈദ്യൻ ഓരോരുത്തരുമായി വിദഗ്ധമായി പരിശോധിക്കുമ്പോഴും നീലു കുരുന്നുകൾക്കായുള്ള പ്രാർഥനയിലാണ്,ഒപ്പം ചേമ്പിലമുക്ക് എന്ന ഗ്രാമവും ..വൈദ്യ൯ പരിശോധിച്ച കുുട്ടികൾക്ക് ആപത്തൊന്നൂം ഇല്ല എന്ന് പറഞപ്പോഴാണ് ആ ഗ്രാമം മുഴുവൻ ആശ്വസിച്ചത്.ഉടനെ തന്നെ കുട്ടികളുടെ അച്ഛനമ്മമാർ വൈദ്യശാലയിൽ എത്തി .തന്റെ പൊന്നോമനകളുടെ ജീവൻ രക്ഷിച്ച നീലിമ എന്ന പതിനാല് വയസ്സുകാരിയെ ആ മാതാപിതാക്കൾ ദൈവതുല്യതയോടെ നന്ദിയറിയിച്ചു.ആ ഗ്രാമീണ ജനത മുഴുവൻ നന്ദിയോടെ കൈകൂപ്പിയപ്പോൾ ആ പതിനാല് വയസ്സുകാരി പറഞ്ഞത് ഇങ്ങനെയാണ് "നിങ്ങളുടെ സ്നേഹാദരങ്ങൾക്ക് നന്ദി.ഇവർ പുഴയിലേക്ക് മുങ്ങിത്താഴു൩ോൾ ഞാനെന്റെ കൂടപ്പിറപ്പുകളെയാണ് ഓർത്തത്.കൂടപ്പിറപ്പില്ലാത്ത വേദന എനിക്ക് നന്നായി അറിയാം.ആ സ്നേഹം കൊതിക്കുന്ന അവരെ സ്നേഹിക്കാനുള്ള ഒരുപാട് പേർ ഈ ഗ്രാമത്തിലുണ്ട് ,സമൂഹത്തിലുണ്ട്.എന്റെ ഗ്രാമത്തിനുവേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.” ആ ധീരതയ്ക്ക് മു൩ിൽ ചേ൩ിലമുക്ക് ഒരു നിമിഷം തല കുനിച്ചു.........
പ്രകൃതിയുടെ പാഠം പഠിച്ച പെൺകുട്ടി'
മുത്തപ്പ൯പ്പാറയുടെ മുകളിലേക്ക് നോക്കി അവൾ കരയുകയാണ്.കുറച്ച് ദിവസങ്ങൾക്ക് മു൯പ് അമ്മാളു അമ്മയുടെ വീട്ടിൽ സദ്യ കഴിഞ്ഞ് തിരിച്ചുവന്ന ചക്കി കാണുന്നത് അവളുടെ വീടുണ്ടായിരുന്ന സ്ഥനത്ത് നിറയെ പാറക്കൂട്ടങ്ങളും അവളുടെ ഉറ്റവരുടെ മൃതദേഹങ്ങളുമാണ് . കുറച്ച് ദിവസങൾക്ക് മുമ്പായിരന്നു അവളുടെ ഉറ്റവരെ ഉരുളെടുത്തത് .അവൾ കരച്ചിലോട് കരച്ചിലായിരുന്നു.അവളുടെ ആ വേദന ആ നാടിന്റെ കൂടെ നൊമ്പരമായിരുന്നു.മൂന്നു നാല് മാസത്തോളം അവൾ ദുരിതാശ്വാസക്യാ൩ിലായിരുന്നു. അവിടെ ജാതിയെന്നോ മതമെന്നോ നോക്കാതെ ഒരു പാത്രത്തിൽ വാരി ഭക്ഷണം കഴിക്കുന്നവർക്കിടയിൽ ചക്കി ഒരു വേദനയായിരുന്നു .ഇത്ര ചെറുപ്പത്തിലെ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട അവളെ ദുരിതാശ്വാസക്യാമ്പിലെ അമ്മമാർ സ്വന്തം മക്കളെ പോലെ അവളുടെ മുഖത്തെ പുഞ്ചിരി അവിടമാകെ പ്രകാശം പരത്തി .കുറച്ച് നാളുകൾക്ക് ശേഷമാണ് വിവരങ്ങളെല്ലാം അറിഞ്ഞ് ചക്കിയുടെ ചിറ്റപ്പൻ അവളെ കൂട്ടികൊണ്ടുപോകാനായി ക്യാമ്പിലെത്തുന്നത് .അച്ഛനെക്കാളേറെ അവൾക്കിഷ്ടം ചിറ്റപ്പനോടായിരുന്നു .ഏറെ സങ്കടമായെങ്കിലും അതാണ് നല്ലതെന്ന് എല്ലാവർക്കും തോന്നി.അവരോടെല്ലാം യാത‍്രപറഞ്ഞ് അവൾ പോയി.തന്റെ നാട് ഇനിയുമൊരു വൻദുരന്തംത്തോടെ ശവപ്പറമ്പാക്കിമാറ്റാൻ അവൾ ആഗ്രഹിച്ചില്ല.അവർ അവിടെ ചെടികളും മരങളും നട്ടുപിടിപ്പിച്ചു. ആ കൊച്ചുകുട്ടിയുടെ മനസ്സ് കണ്ട് അവിടത്തെ നാട്ടുകാരും അവിടമൊക്കെ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു.ചക്കി വളരുന്തോറും അവിടമൊക്കെ ഹരിതാഭമായി മാറിക്കൊണ്ടിരുന്നു.പഠിക്കാൻ അവൾ മിടുക്കിയായിരുന്നു.അവൾ അവളുടെ പഠനം തുടർന്നു.പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ഭാവിയിൽ ചക്കി ലോകത്തെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തകയായി മാറി.വലിയ വലിയ വേദികളിൽ "പുതിയ തലമുറയിലെ പ്രതിനിധിയായ നിങ്ങൾ എന്തുകൊണ്ട് പരിസ്ഥിതിയിലേക്ക് തിരിഞ്ഞു?” എന്ന ചോദ്യത്തിന് ചക്കിക്ക് പറയുവാനുള്ളത് രണ്ടേ രണ്ട് ഉത്തരങ്ങൾ.ഒന്ന് എന്റെ ജീവിതം.പിന്നെ തന്റെ നാട് ഇനിയുമൊരു ശവപ്പറ൩ായി മാറാതിരിക്കാൻ വേണ്ടിയാണ് ഞാനിത് ചെയ്തത് .
ലാവണ്യ പി 10 C
എന്റെ ആദ്യ കർണ്ണാടക യാത്ര
ഞങ്ങൾ ഒരൂ വ൪ഷം മൂമ്പ് ഒരൂ തീ൪ത്ഥാടന യാത്ര പോയപ്പോളാണ് ഞാൻ ആദ്യമായി കർണാടക എന്ന സംസ്ഥാനം കാണുന്നത് അന്ന് വരെ കേരളം ഒഴികെ ഒരു സംസ്ഥാനവും ഞാൻ കണ്ടിട്ടില്ല. എന്നാൽ ഞാൻ ഭാരതത്തിന് പുറത്തുള്ള ഗൾഫ് രാജ്യം കണ്ടിട്ടുണ്ട് .കർണ്ണാടകയാത്രയിൽ ഞങ്ങൾ രാവിലെ റെയിൽവെ സ്റ്റേഷനിൽ 7:00മണിക്ക് എത്തിയപ്പോഴേക്ക് തീവണ്ടി പോയിരുന്നു . 2,3മണിക്കൂർ കാത്തിരുന്ന് വേറെ വണ്ടിക്കാണ് പോയത് .ഞങ്ങൾക്ക് മംഗലാപുരത്ത് ഇറങ്ങി അവിടെ നിന്ന് വേറെ തീവണ്ടിക്ക് പോകണമായിരുന്നു.അന്ന് മംഗലാപുര്ത് വച്ച് ഒരു ഭിക്ഷക്കാരനെ ജനങ്ങൾ കൂടി തല്ലിച്ചതയ്ക്കുന്നത് ഞാൻ കണ്ടു. അത് എനിക്ക് എന്റെ ഉള്ളിൽ വളരെ സങ്കടമുണ്ടാക്കുന്ന കാഴ്ചയായി മാറി.അവിടെ നിന്ന് തീവണ്ടി കയറി .തീവണ്ടിയിൽ ഒരു ഭിക്ഷക്കാരി ഒരു കുുഞ്ഞിനേയും കൊണ്ട് പാട്ട് പാടി കൊണ്ട്
ഞങ്ങളുടെ അരികിൽ വന്നു നിന്ന് എന്റെ അമ്മ പൈസ കൊടുക്കാൻ തയ്യാറായില്ല പക്ഷെ, എനിക്ക് സങ്കടം തോന്നി. ഞാനെന്റെ അമ്മയെ നിർബന്ധിച്ച് പൈസ കൊടുപ്പിച്ചു.ഒരു പാട് വഴക്കുകൾ കേൾക്കേണ്ടി വന്നെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാനും എന്റെ അമ്മയും അമ്മൂമ്മയും വല്യമ്മയും വല്യമ്മയുടെ രണ്ട് മക്കളുമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത് .ഞങ്ങൾ മൂകാംബികയിൽ എത്തി അവിടെ നിന്ന് ദേവിയെ പ്രാർത്ഥിച്ചു.അവിടെ ദേവിയുടെ പ്രതിരൂപമായി ഒരു ആനയുണ്ട് .ആ ആന എല്ലാവരേയും അനുഗ്രഹിക്കുന്നുണ്ടായിരുന്നു .ഞാനും അവടെചെന്ന് അനുഗ്രഹം വാങ്ങിച്ചു. ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു .മുരുടേശ്വര ക്ഷേത്രത്തിലേക്ക് പോയി. അവിടെ നിന്ന് ഞങ്ങൾ പ്രാർത്ഥിച്ച് പുറത്ത് വന്ന സമയത്ത് പെട്ടെന്ന് ഞാൻ ഒറ്റപ്പെട്ടു പോയി. ഞാൻ ഭയന്നു പോയി.ഞാൻ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു.അപ്പോൾ തന്നെ ഞാൻ വല്യമ്മയെ കണ്ട് ഓടിച്ചെന്നു. ഞാൻ ഭഗവാനെ വീണ്ടും കാണിക്കവെച്ച് പ്രാർത്ഥിച്ചു.ഒരു പാട് അനുഭവങ്ങൾ നിറഞ്ഞ ഈ യാത്ര എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.
അഭിനവ്.പി.എൻ 10 C