ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് .ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ്. തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യൻ പരിസ്ഥിതിയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ അതിലുപരി ആർഭാടങ്ങൾക്ക് വേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. വൻ തോതിലുള്ള ഉൽപാദനത്തിന് വേണ്ടി വൻതോതിലുള്ള ചൂഷണം അനിവാര്യമായി ' എല്ലാരാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന് സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും വേണ്ടി പ്രകൃതിയെ ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം വലിയ പ്രശ്നമായി അനുഭവപ്പെടുക.ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന പ്രശ്നമാണ് പരിസ്ഥിതിനാശം വനനശീകരണം, ആഗോള താപനം,അമ്ലമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ ഇന്ന് സ്ഥിരം കാഴ്ചകളാണ്. കാലാവസ്ഥയിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ