ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും നാം ഉണരാതെ വയ്യ .........!
   "മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ ,മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയില്ലില്ല" - ഗാന്ധിജി 
 
    പ്രകൃതിയുമായി മനുഷ്യനു ഉണ്ടായിരുന്ന ഊഷ്‌മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു വനനശീകരണം,പ്രകൃതിക്ഷോഭം പരിസ്ഥിതിയുമായുള്ള വാർത്തകൾ പുതിയ കാലത്ത് ഇങ്ങനെയാണ് നീണ്ടു പോവുന്നത്. 
        പ്രാദേശിക ഗ്രാമസഭാ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി കടന്നുവരുന്നു.പരിസ്ഥിതിക്കായുള്ള സമരങ്ങളേയും മുന്നേറ്റങ്ങളേയും വികസന വിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമർത്തി.മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകാലങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛക്ക് വേണ്ടി നശിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്. എന്നാൽ ,മനുഷ്യൻ പ്രകൃതിയോട് ചെയ്‌ത ക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.വരൾച്ച പ്രകൃതിക്ഷോഭങ്ങൾ,ആഗോളതാപനം ഇപ്പോൾ കോവിഡ്-19 വനനശീകരണവും വന്യജീവികളുമായുള്ള ഇടപിടലുകളും നിപ, എബോള കൊറോണ പല വൈറസുകളും മനുഷ്യനിലേക്ക് എത്താൻ കാരണമായി