ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കരുതൽ
കരുതൽ
നാം ഇന്ന് വളരെയേറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും കണ്ണോടിച്ചാൽ കാണുന്നത് ലോകത്താകമാനം വ്യാപിച്ച കോവിഡ് 19 എന്ന മഹാമാരിയാണല്ലോ.കൊറോണ വൈറസിനെ തുരത്താൻ ഏറ്റവും ഫലപ്രദമായത് വ്യക്തിശുചിത്വമാണ്.ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കി എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയാനാണ് കേന്ദ്രഭരണകൂടം തന്നെ അനുശാസിക്കുന്നത്.ഇതിനോടനുബന്ധിച്ച് നമുക്ക് ചില ശുചിത്വപരമായ മുൻകരുതലുകൾ അനിവാര്യമാണ്. 1.കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക.അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. 2.ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. 3.അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കുക.പുറത്തേക്കിറങ്ങുന്ന എല്ലാവരും മുഖാവരണം ധരിക്കുക. 4.പുറത്തു പോയി വരുമ്പോൾ മുഖവും കൈയ്യും വൃത്തിയായി കഴുകുക. ഇതൊക്കെയാണെങ്കിലും നമ്മൾ മറ്റു വൃത്തിപരമായ കാര്യങ്ങൾ മറന്നുപോകരുത്. ഏറെ നേരം ആഹാരം തുറന്നു വെയ്ക്കാൻ പാടില്ല. പിന്നെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.നഖം വെട്ടി കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക.ഈ കൊറോണാക്കാലത്ത് നമുക്ക് വീടും പരിസരവും ഏറെ പ്രാധാന്യത്തോടെ വ്യക്തിശുചിത്വം പാലിച്ച് നമ്മുടെ നാടിനേയും ഈ ലോകത്തെയും സംരക്ഷിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ