Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മരണസംഗീതം
തൈമാവിൻചോട്ടിലന്ന് വെള്ളമായി എത്തിയർ
തൈയുംപിഴുതെറിഞ്ഞ് വാഴുകയാണിവിടം
അന്നെന്റെ കൈയിൽ സുലഭമായിരുന്നു
മരങ്ങൾ മരതൈകൾ പൂവുകൾ പൂമരങ്ങൾ
നരനായി പിറന്നവർ നരകമാക്കിയെന്നെ
വാഴുന്നു അമരുന്നു അമരനായി മർത്യൻ
അമ്മയാണെന്ന തോന്നൽ ഇപ്പോഴുമില്ലവനിൽ
ഏകാധിപതിയായി വാണവൻ അരളുമ്പോൾ
തേങ്ങിക്കരയാമെന്നും ആടിയുലയാമെന്നും
പിന്നെയും കൊല്ലുകയാണുനിത്യം
ചിതക്കായി ദിനംപ്രതി ചില്ലകൾ കൂട്ടുകയാ
ഒടുവിലമ്മയും മണ്ണോടുമണ്ണായിചേരും
|