സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ മഹാമാരി കോവിഡ് 19
മഹാമാരി കോവിഡ് 19
2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിയിലെ ഒരു വ്യക്തിക്ക് തൊണ്ട വേദനയും അതുപോലെതന്നെ ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ആ സമയത്താണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായത്. അതേസമയത്ത് ഡോക്ട്ടേഴ്സ് പരിശോധിച്ചപ്പോൾ കാര്യമായുളള ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷം അദ്ദേഹത്തിന്റെ ശരീരത്തിൽ വിദഗ്ദ ചികിൽസനടത്തിയപ്പോഴാണ് ഒരു വൈറസ്സാണ് അദ്ദേഹത്തന്റെ ഈ അസുഖത്തിന് കാരണം എന്ന് മനസ്സിലായത്. പക്ഷേ ആ സമയത്ത് ഇത് ഏത് വൈറസാണെന്നോ അതെങ്ങനെയാണ് മറ്റുളളവരിലേയ്ക്ക് പിടിപെട്ടതെന്നോ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.ഡോക്ടർമാർ ആ വൈറസ്സിനെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുറെയേറെ ആൾക്കാർ ആ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അങ്ങിനെയാണ് ഡോക്ടർമാർ മനസ്സിലാക്കുന്നത് ഇവർക്ക് ബാധിച്ചിട്ടുളളത് കൊറോണ വൈറസ്സ് എന്ന കുടുംബത്തിൽപ്പെട്ട ഒരു വൈറസ്സാണ്. നിലവിൽ ഇത്രയും കാലത്തിനിടയിൽ കൊറോണാ വൈറസ്സ് കുടുംബത്തിലെ ആറ് വയറസ്സിനെക്കുറിച്ചു മാത്രമേ ഡോക്ടർമാർ പഠിച്ചിട്ടുണ്ടായിരുന്നുളളൂ.അപ്പോൾ പുതുതായിട്ട് കൊറോണ വൈറസ്സ് കുടുെബത്തിൽ ഒരു വൈറസ്സ് കൂടി വന്നിരിക്കുകയാണ്.ഒരു വയറസ്സിന് അവർ അവർ പേരിട്ടിട്ടുളളത് നോവൻ കൊറോണ വൈറസ്സെന്നാണ്.സൂര്യരശ്മികൾ പോലെയാണ് ഈ ഒരു വൈറസ്സിന്റെ രൂപം ഉണ്ടായിട്ടുണ്ടായിരുന്നത്. കൃത്യം ഇരുപതുവർഷങ്ങൾക്കുമുൻപ് അതായത് രണ്ടായിരങ്ങളിൽ കൊറോണ വയറസ്സ് കുടുംബത്തിൽപ്പെട്ട സാൾസ് എന്ന വൈറസ്സ് ആളുകളിൽ ബാധിക്കുകയും ആ കാലഘട്ടങ്ങളിൽ അറുന്നൂറോളം ആളുകൾ ഈ വൈറസ്സ് ബാധിച്ച് മരണപ്പെട്ടിരുന്നു.പിന്നീട് നല്ല രീതിയിലുളള പരിശോധനകാരണം ആ വൈറസ്സ് ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ സാധിച്ചു. ഇപ്പോഴുളള കൊറോണാ വൈറസ്സ് പുതുതായി കണ്ടെത്തിയതുകൊണ്ട് ഇതിനുളള മരുന്നുകൾ കണ്ടെത്തിയിട്ടില്ല.കൊറോണ വൈറസ്സ് ബാധിച്ചവരിലും അതുപോലെതന്നെ മരണപ്പെട്ടവരിലും കൂടുതൽ വൃദ്ധരായിട്ടുളളവരാണ്. മറ്റുരീതിയിൽ പറയുകയാണെങ്കിൽ ശരീരത്തിന്റെ പതിരോധശേഷി കുറഞ്ഞുവന്നിട്ടുളള ആളുകളിലാണ് ഇപ്പോൾ കൂടുതലും കൊറോണ വയറസ്സ് ബാധിച്ചിരിത്തുന്നത്. കൊറോണ വൈറസ്സിന്റെ കാര്യം പറയുമ്പോൾ പതിനായിരം വർഷങ്ങൾക്കു മുൻപുതന്നെ ഈ ഒരു വയറസ്സ് ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.ആ കാലഘട്ടങ്ങളിൽ ജീവികളിലായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ട് അവറ്റകളിൽ കൊറോണ വൈറസ്സ് കാര്യമായും ബാധിച്ചിട്ടുണ്ടായിരുന്നു എന്നാണ് ശാസ്ത്രഞ്ജന്മാർ പറയുന്നത്. കൊറോണാ വൈറസ്സ് ആദ്യമായി പിടിപ്പെട്ട ആളോട് അയാൾ എവിടെയൊക്കെ പോയിരുന്നു എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വുഹാൻ സിറ്റിയിലെ ലൈവ് ആനിമൽ മാർക്കറ്റിൽ പോയിട്ടുണ്ടായിരുന്നു എന്നാണ്. കൊറോണ വൈറസ്സ് തടയാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ??
ആരോഗ്യപ്രവർത്തകർ, മുഖ്യമന്ത്രി,പോലീസ് ,ആരോഗ്യമന്ത്രി, നേഴ്സുമാർ,ഡോക്ടർമാർ ഇവരുടെയൊക്കെ രോഗപ്രതിരോധപ്രവർത്തനങ്ങളിൽ മാത്രമാണ് കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമായിരിക്കുന്നത്. അവർക്കൊക്കെ നമ്മൾ ഹൃദയപൂർവ്വം നന്ദി പറയണം. കേരളം കൊറോണയുടെ ലിസ്റ്റിൽനിന്നും ഒഴിവായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിർദ്ദേശിക്കുന്ന കാര്യങ്ങഴിലെല്ലാം സഹകരിക്കുക. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ കരുതലിനെക്കുറിച്ച് അഭിമാനിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ