സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മഴക്കാലം | color= 3 }} <poem><center> കാലചക്രങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാലം

കാലചക്രങ്ങൾ കറങ്ങുമീ വേളയിൽ
എത്തുന്നിതാ മഴക്കാലം
മുറ്റത്തു പതിക്കുമീ മഴത്തുള്ളികൾ
എൻ ബാല്യകാല സ്മരണകൾ
ഉണർത്തിടുന്നുവോ?
ഒരു കുട മോഹിച്ചു ഞാൻ
എൻ ബാല്യത്തിൽ
അച്ഛൻ തൻ ശകാരത്തിൽ
മഴത്തുള്ളിയാം എൻ മോഹം
പെയ്തുടഞ്ഞുവോ?
ഇന്ന് ഞാൻ മോഹിച്ചിടുന്നിതാ
ആ മഴക്കാലം ഒരു വട്ടം കൂടി
ചെറുകുടയുമായി ആ മഴയത്ത്
നിന്നിടുവാനായ്
എൻ മോഹങ്ങൾ പൂവണിയുവാനായ്
എത്തീടുമോ ആ മഴക്കാലം
ഒരു വട്ടം കൂടി
മുറ്റത്തെ മാവിൻ ഇലകളിൽ
തങ്ങി നിൽക്കുമീ മഴത്തുള്ളികൾ
എൻ മനസ്സിനെ തണുപ്പിക്കും
ഓർമകളായി മാറുന്നുവോ?
മുറ്റത്തു നിൽക്കുമീ കേരവൃക്ഷങ്ങൾ
തൻ ചുവട്ടിൽ
മഴവെള്ളം ഒഴുകിയെത്തും നേരം
ഓർക്കുന്നു ഞാൻ എൻ കുസൃതികൾ
ഇന്ന് ഞാൻ മോഹിച്ചിടുന്നു
ആ മഴക്കാലം
ഒരു വട്ടം കൂടി
വീണ്ടും ഒരു വട്ടം കൂടി

Archa S Anil
6 B സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത